ലാലിനെ മനസ്സിൽ കണ്ടാണ് എഴുതുന്നത്!! അപ്പോൾ അത് സംഭവിക്കും, ഹിറ്റ് ഡയലോഗുകളെ കുറിച്ച് രഞ്ജിത്ത്

ലാൽ വളരെ സെൻസിറ്റീവ് ആയ വ്യക്തിയാണ്

മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കരിയറിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് രഞ്ജിത്ത്. താരങ്ങളുടെ രീതിയ്ക്കെത്ത് കഥാപാത്രപങ്ങളെ എഴുതാനും ചിത്രീകരിക്കാനും രഞ്ജിത്തിനുളള കഴിവ് മലയാള സിനിമ ലോകം തന്നെ അംഗീകരിച്ചതാണ്. താരങ്ങളുടെ അഭിനയ ശൈലി മനസ്സിലാക്കി കൊണ്ടാണ് രഞ്ജിത്ത് തന്റെ ഓരോ ചിത്രങ്ങൾ ഒരുക്കുന്നത്.

ഇവിടെയുളള സംവിധായകന്മാരും എഴുത്തുകാരും വിചാരിച്ചാൽ മോഹൻലാലിനു മമ്മൂട്ടിയ്ക്കും മാത്രമാല്ല മറ്റുള്ള അഭിനേതാക്കൾക്കും സിനിമയിൽ അത്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്ന് രഞ്ജിത്ത്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര‌്യം വ്യക്തമാക്കിയത്. മമ്മൂട്ടിയ്ക്കും മോഹൻലാലിനും വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ലെന്നാണ് തനിയ്ക്ക് തോന്നുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. മോഹൻലാലിനേയും മമ്മൂട്ടിയേയും കൊണ്ട് ഏറ്റവും കൂടുതൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് രഞ്ജിത്ത്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ രഞ്ജിത്ത് കൂട്ട് കൊട്ടിൽ പുതിയ ചിത്രമെത്തുകയാണ്. ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്. മോഹൻലാലുമായി വളരെ അടുത്ത സുഹൃത്ത് ബന്ധമാണ് രഞ്ജിത്തിനുളളത്. ഇതിനെ കുറിച്ചും തങ്ങളുടെ ചിത്രങ്ങളെ കുറിച്ചും രഞ്ജിത്ത് മനസ് തുറക്കുകയാണ്.

സംഭവിച്ചു പോകുന്നത്

സംഭവിച്ചു പോകുന്നത്

രഞ്ജിത്ത് ചിത്രങ്ങളിലെ സംഭാഷണം ഏറെ ചർച്ചയാകാറുണ്ട്. ലാലേട്ടൻ സംസാര ശൈലിയോട് കടപിടിക്കും തരത്തിലുള്ള സംഭാഷണങ്ങളാണ് ര‍ഞ്ജിത്ത് തയ്യാറാക്കുന്നത്. ഇത് ബോധപൂർവ്വമാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് അദ്ദേഹം തന്നെ വ്യക്തമാക്കുകയാണ്. ഇത് ബോധപൂർവ്വം മുണ്ടാകുന്നതല്ല. എന്റെ നായകൻ മോഹൻലാൽ തന്നെയാണെന്ന് ഉറച്ചു കഴിഞ്ഞാൽ അങ്ങനെ സംഭവിച്ചു പോകുന്നതാണ്. ഒരു ഡയലോഗ് എങ്ങനെ മോഹൻലാൽ പറഞ്ഞാൽ ശരിയാകുമെന്ന് എനിയ്ക്ക് അറിയാം. ആ ഒരു താളത്തിൽ സംഭവിച്ചു പോകുന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു.

ലാൽ വളരെ സെൻസിറ്റീവ് ആയ വ്യക്തയാണ്

ലാൽ വളരെ സെൻസിറ്റീവ് ആയ വ്യക്തയാണ്

ലാൽ വളരെ സെൻസിറ്റീവ് ആയ വ്യക്തിയാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു കുട്ടിയുണ്ട്. അതുപോലുളള ഒരു കുട്ടി തന്റെ ഉള്ളിലുമുണ്ട്യ അതു കൊണ്ടാണ് തങ്ങൾ എപ്പോഴും വഴക്കിടാറുള്ളത്. ഡ്രാമയുടെ ലണ്ടൻ ലൊക്കേഷനിൽ വരെ തങ്ങൾ പിണങ്ങി ഇരുന്നിട്ടുണ്ട്.

 ലാലുമായുള്ള ബന്ധം

ലാലുമായുള്ള ബന്ധം

ലാലുമായി വളരെ അടുത്ത ബന്ധമാണുളളത്. ഞങ്ങൾ തമ്മിൽ അണ്ണാ അണ്ണാച്ചി ബന്ധമാണ്. സാധാരണ അണ്ണ എന്നാണ് ലാൽ എന്നെ വിളിക്കാറുളളത്. ഞാൻ അണ്ണാച്ചി എന്നും. പിണങ്ങി കഴിഞ്ഞാൽ രഞ്ജിത്ത് എന്നാണ് വിളിക്കാറുളളത്. താൻ ലാൽ സാർ എന്നാകും ആ സമയത്ത് വിളിക്കുക. ലാൽ എന്നെ അപൂർവ്വമായും സ്വകാര്യ നിമിഷങ്ങളിൽ മാത്രമാണ് രഞ്ജീ എന്നു വിളിക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ ലാലൂ എന്നാണ് അദ്ദേഹത്തെ വിഴിക്കാറുള്ളത്.

സിനിമയെ സ്നേഹിക്കുന്ന വ്യക്തി

സിനിമയെ സ്നേഹിക്കുന്ന വ്യക്തി

ലാൽ സിനിമയെ അങ്ങേയറ്റം സ്നേഹിക്കുന്ന വ്യക്തിയാണ്. ലാൽ സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുന്നത് ആ സിനിമയെ സ്നേഹിക്കുന്നതു കൊണ്ടാണ്. അങ്ങനെ സ്നേഹിച്ചു കഴിഞ്ഞാൽ സിനിമയ്ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ച ചെയ്യാനും അദ്ദേഹം തയ്യാറാകുമെന്നും രഞ്ജിത്ത് പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X