അവരിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടില്ല!! സൂപ്പര്‍ താരങ്ങളെ കുറിച്ച് ലോഹിതദാസിന്റെ ഭാര്യ

ലോഹിതദാസ് സിനിമയ്ക്ക് വേണ്ടി ജീവിച്ച മനുഷ്യനാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

മലയാള സിനിമാ ലോകത്ത് ഒരുപിടി മികച്ച ചലച്ചിത്രങ്ങൾ സംഭാവന ചെയ്ത കലാകാരനായിരുന്നു ലോഹിതദാസ്. മികച്ച സിനിമകൾ മാത്രമല്ല മികച്ച കലാകരന്മാരേയും ലോഹി മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്. മഞ്ജു വാര്യർ, ദിലീപ്, മീരാജാസ്മിൻ, ഭാമ എന്നിങ്ങനെ കഴിവുറ്റ പ്രതിഭകളെ മലയാളത്തിൽ കൊണ്ട് അവർക്ക് തങ്ങളുടേതായ സ്ഥാനം നേടി കൊടുക്കാനും ലോഹിയുടെ ചിത്രങ്ങൾക്ക് സാധിച്ചിരുന്നു കീരീടവും, ചെങ്കോലും, ഭരതവും, ഭൂതകണ്ണാടിയുമൊക്ക പിറന്ന് വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും പ്രേക്ഷകരുടെ മനസുകളിൽ ഈ ചിത്രങ്ങൾ തങ്ങി നിൽക്കുകയാണ്.

ലോഹിതദാസ് സിനിമയ്ക്ക് വേണ്ടി ജീവിച്ച മനുഷ്യനാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. അത്രയധികം ഡെഡിക്കേഷനോടെയാണ് എല്ലാ ചിത്രങ്ങളും ചെയ്തിരുന്നത്. അവാർഡിനോ അല്ലെങ്കിൽ മറ്റുള്ളവരുടെ പുരസ്കാരമോയല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ഓരോ ചിത്രങ്ങൾ എഴുതുന്നതും ഒരുക്കുന്നതും പ്രേക്ഷകർക്ക് വേണ്ടി മാത്രമാണ്. അവരാണ് സിനിമയുടെ വിധി കർത്താക്കൾ- ലോഹിതദാസിന്റെ സിനിമകളെ കുറിച്ച് ഭാര്യ സുന്ധുവിന്റെ വാക്കുകളാണിത്. കൗമുദിടിവിയുടെ സ്ട്രെയ്റ്റ് ലൈൻ എന്ന പരിപാടിയിലാൺണ് സിന്ധു ലോഹിയുടെ സിനിമകളെ കുറിച്ചുംന നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും മനസ്സ് തുറന്നത്.

സിനിമയിൽ ശ്രദ്ധിക്കപ്പെടാതെ പോയി

സിനിമയിൽ ശ്രദ്ധിക്കപ്പെടാതെ പോയി

മികച്ച ഒരുപിടി സിനിമകൾ സമ്മാനിച്ച കലാകാരനാണ് ലോഹിതദാസ്. സംവിധായകനായും തിരക്കഥകൃത്തായും അദ്ദേഹം സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ പലയിടത്തും അദ്ദേഹത്തിന് വേണ്ടവിധച്ചിലുള്ള അംഗീകാരം ലഭിച്ചിരുന്നില്ല. എനനാൽ ഇതൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല എന്നാണ് ഭാര്യ സിന്ധു പറയുന്നത്. പുരസ്കാരങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ മറ്റ് ഒന്നിനും വേണ്ടിയല്ല ലോഹി സിനിമകൾ ചെയ്തിരുന്നത്. പ്രേക്ഷകർക്ക് വേണ്ടി മാത്രമാണ് അദ്ദേഹം സിനിമ ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈകൾ നീട്ടി സ്വീകരിക്കുയും ഇപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.

 കഥാപാത്രങ്ങൾക്ക് പ്രധാന്യം

കഥാപാത്രങ്ങൾക്ക് പ്രധാന്യം

തന്റെ സിനികളിലെ കഥാപാത്രങ്ങളെ നോക്കിയാണ് ചിച്രത്തിലേയ്ക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. ആ കഥാപാത്രത്തിന് യോജിച്ച ആളെയാണ് അദ്ദോഹം തന്റെ മിക്ക ചിത്രങ്ങളിലും തിരഞ്ഞെടുത്തിട്ടുളളത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചതും അങ്ങനെ തന്നെയാണ്. എന്നാൽ രാധാമാധവം എന്ന ചിത്രത്തിൽ മാത്രം എന്തോ സംഭവിച്ചു. ഏളെ നോക്കാതെ സദ്യവിളമ്പി എന്നാണ് ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ പറഞ്ഞത്.

 നന്ദി പ്രതീക്ഷിക്കുന്നില്ല

നന്ദി പ്രതീക്ഷിക്കുന്നില്ല

ആരിൽ നിന്നും ഒരു നന്ദിയും പ്രതീക്ഷിക്കാത്ത വ്യക്തിയാണ് ലോഹിതാദാസ്. പ്രേക്ഷകർക്ക് വേമ്ടി സിനിമകൾ ഒരുക്കുന്നു. അതിനായി സ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നു സിനിമ ചെയ്യുന്നു . ഇതാണ് അദ്ദേഹത്തിന്റെ രീതി. ആരോയും തേടി അങ്ങോട്ടേക്ക് പോകുന്ന ഒരു പ്രകൃതക്കാരനല്ല അദ്ദേഹം അതു പോലെ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. തന്നെകാണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യുക. തന്റെ സ്വനപ്നങ്ങൾ തന്നിലൂടെതന്നെ യാഥാർഥ്യമാക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്

  കീരിടത്തിൽ സംഭവിച്ചത്

കീരിടത്തിൽ സംഭവിച്ചത്

മോഹൻലാലിന്റേയും സിബി മലയിലിന്റേയും കരിയറിലെ തന്നെ വൻ ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു കിരീടം. ചിത്രം പുറത്തു വന്ന് വർഷങ്ങൾ പിന്നിട്ടും സേതുമാതാവനേയും അതിലെ ബാക്കി കഥാപാത്രങ്ങളേയും പ്രേക്ഷകർ മറന്നിട്ടില്ല. ഇപ്പോൾ അതിന്റെ വിജയയഘോഷത്തിന്റെ വേളയത്തിൽ ചിത്രത്തിൽ പ്രവർത്തിച്ച പലർക്കും വജ്രം പതിപ്പിച്ച് കിരിടമായിരുന്നു ഉപഹാരമായി നൽകിയത്. എന്നാൽ സിനിമയുടെ നെടുതൂണായ ലോഹിതാദാസിനു ലഭിച്ചത് ഒരുഫലകം മാത്രമായിരുന്നു. ഇതിനെ കുറിച്ചും ഭാര്യ സിന്ധു പ്രതികരിച്ചത് ഇങ്ങനെയാണ്. ഒരു പക്ഷെ ആ സിനിമയിൽ തിരക്കഥ അത്ര പ്രധാനമായി അവർക്ക് തോന്നി കാണുകയില്ലായിരിക്കും. അതുകൊണ്ടാകും ഫലകം നൽകിയത്. എന്നാൽ തങ്ങൾക്ക് അതിൽ വിഷമമില്ല. ജനങ്ങൾ ഇപ്പോളും ലോഹിയുടെ തലയിൽ കിരീടും ചാർത്തി കൊടുത്തിട്ടുണ്ട്. അതു മാത്രം മതിയെന്നായിയിരുന്നു സിന്ധുവിന്റെ പ്രതികരണം.

 താരങ്ങൾ  മറക്കുന്നുവോ

താരങ്ങൾ മറക്കുന്നുവോ

സൂപ്പർ താരങ്ങളുടെ എല്ലാം കരിയറിൽ ഹിറ്റ് നൽകിയത് ലോഹിതദാസ് ചിത്രങ്ങളായിരുന്നു. പല താരോദയവും ലോഹിയുടെ തൂലികയിലൂടെയായിരുന്നു. പലരുടേയും ഗുരുതുല്യനായ വ്യക്തിയാണ് ലോഹി. എന്നാൽ മരണ ശേഷം എല്ലാവരും ആ ബന്ധം നിലനിർത്തുന്നുണ്ടെന്നും സിന്ധു പറഞ്ഞു. മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ സ്നേഹമുണ്ട്. ദിലീപ് ഇടയ്ക്ക് വരാറുമുണ്ടായിരുന്നു. പിന്നെ അവരൊക്കെ തിരക്കുളള നടന്മാരല്ലേ. കൂടാതെ ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി താൻ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിന്ധു പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X