»   » ചുവടുമാറുന്ന സത്യന്‍ അന്തിക്കാട് സിനിമ

ചുവടുമാറുന്ന സത്യന്‍ അന്തിക്കാട് സിനിമ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/direcror-sathyan-is-also-turning-towards-sea-2-102224.html">Next »</a></li></ul>
Sathyan Anthikkad
നാട്ടിന്‍പുറത്തിന്റെ ലാളിത്യവും കഥാപാത്രങ്ങളേയും വിശുദ്ധിയുമൊക്കെ മലയാളസിനിമയില്‍ പ്രകടമായി കണ്ടത് സത്യന്‍ അന്തിക്കാട് സിനിമകളിലാണ്. ഇത് കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ഗ്യാരണ്ടിയുള്ള സംവിധായകനായ് സത്യന്‍ അന്തിക്കാട് മാറുകയുമുണ്ടായി.

അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ സത്യന്‍ ചിത്രങ്ങളില്‍ തെളിഞ്ഞുതുടങ്ങി. സ്വന്തം തിരക്കഥയില്‍ ഒരുങ്ങിയ സമീപ കാല ചിത്രങ്ങള്‍ സൂപ്പര്‍ താരങ്ങളെ മുന്‍ നിര്‍ത്തി തയ്യാറാക്കിയിട്ടും പ്രേക്ഷകര്‍ മുഖം തിരിച്ചു കളഞ്ഞു. നാട്ടിന്‍ പുറത്തിന്റെ ചര്‍വ്വിത ചര്‍വണം കണ്ട് മനം മടുക്കുന്ന അവസ്ഥയായിരുന്നു.

ഒരേ തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതും സ്ഥിരം താരങ്ങള്‍. ഇന്നസെന്റിന്റെ ഹെയര്‍സ്‌റ്റൈല്‍ ഒരേ തരമാവും. ആശാരിയായാലും, കോഴിക്കച്ചവടമായാലും നാടകക്കാരനായാലും, ആ കഥാപാത്രത്തിന് പാടി തിമര്‍ക്കാനുള്ള പാട്ടിനും ഒരേ ശ്രുതിയും താളവും. ഇളയരാജ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സത്യന്‍ അന്തിക്കാട് സിനിമകളുടെ സംഗീത സംവിധായകത്വം ഏറ്റെടുത്തിരിക്കയാണ്.

പാട്ടുകളുടെ വിഷ്വലും ഒരേ വാര്‍പ്പ് മോഡലുകള്‍. കള്ളുചെത്തുകാരന്‍, വിവാഹബ്രോക്കര്‍, പഞ്ചായത്ത് മെമ്പര്‍ കണ്ടു മടുത്ത നാട്ടുമ്പുറക്കാരെ കണ്ട് നാടന്‍ പ്രേക്ഷകര്‍ മുഖം തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ സത്യന്‍ അന്തിക്കാട് അപകടം തിരിച്ചറിഞ്ഞു. മാറുന്ന സിനിമയുടെ മുഖഛായ പിടികിട്ടിയ സത്യന്‍ അന്തിക്കാട് ഹ്യൂമര്‍ കുടുംബചിത്രങ്ങളുടെ സ്വന്തക്കാരനായ ബെന്നി പി.നായരമ്പലത്തെ തിരക്കഥയൊരുക്കാനായി ഏല്പിച്ചിരിക്കുകയാണ്.

അടുത്ത പേജില്‍
മലയാളത്തില്‍ വീണ്ടുമൊരു കടല്‍ക്കഥ

<ul id="pagination-digg"><li class="next"><a href="/news/direcror-sathyan-is-also-turning-towards-sea-2-102224.html">Next »</a></li></ul>
English summary
Though Malayalam Cinema had seen many a classics with sea as backdrop, the biggest director brand of Mollywood, Sathyan Anthikkad had never tried a film in that milieu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam