മലയാളത്തില്‍ വീണ്ടുമൊരു കടല്‍ക്കഥ

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/direcror-sathyan-is-also-turning-towards-sea-1-102226.html">« Previous</a>

Namitha Prasad
കടലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ താരങ്ങളൊക്കെ പതിവ് രീതിയില്‍ തന്നെ. നെടുമുടി വേണുവും പുതുമുഖം നമിതപ്രസാദുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്‍മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫും തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലവുമാണ് നിര്‍മ്മാതാക്കള്‍.

സമീപ കാല ചിത്രങ്ങളുടെ ബാലിശമായ കെട്ടുറപ്പിലില്ല മലയാളസിനിമയില്‍ സത്യന്‍ അന്തിക്കാട് നിലകൊള്ളുന്നത് മലയാളത്തിലെ മികച്ചചിത്രങ്ങളുടെ ശില്പി എന്ന ലേബലില്‍ തന്നെയാണ്. ശ്രീനിവാസന്‍, ലോഹിതദാസ് എന്നിവരുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രങ്ങള്‍ എന്നും മലയാളസിനിമയുടെ അഭിമാനചിത്രങ്ങള്‍ തന്നെയാണ്.

നായകന്‍മാരെ പുതുമുഖങ്ങളില്‍ നിന്ന് കണ്ടെടുക്കാറില്ലെങ്കിലും സത്യന്‍ അന്തിക്കാട് പരിചയപ്പെടുത്തിയ നായികമാരെല്ലാം ഇന്ത്യയിലെ പ്രശസ്ത താരങ്ങളായി വളര്‍ന്നു കഴിഞ്ഞു. അസിന്‍, നയന്‍താര എന്നിവര്‍ക്കൊപ്പം സംയുക്ത വര്‍മ്മയും മികവു തെളിയിച്ചവര്‍ തന്നെ. പുതിയ ചിത്രത്തില്‍ സ്ഥിരം താരങ്ങള്‍ക്കൊപ്പം നിവിന്‍ പോളി, മുകേഷ്, ബിജുക്കുട്ടന്‍ എന്നിവരും അണിനിരക്കുന്നു.

ചാന്തുപൊട്ട് എന്ന കടലോരകഥയ്ക്കുശേഷം ബെന്നി പി. നായരമ്പലം വീണ്ടും കടല്‍ പാശ്ചാത്തലമാക്കിയെഴുതുന്ന തിരക്കഥയാണിത്. കടല്‍ പാശ്ചാത്തലമാക്കി മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ മലയാളത്തിന് സമ്മാനിച്ച ചെമ്മീനാണ് ഇതില്‍ മുമ്പില്‍, ലോഹിതദാസ്, ഭരതന്‍ , മമ്മൂട്ടി ടീം ഒരുക്കിയ അമരമാണ് പിന്നീട് പരിഗണിക്കാവുന്നത്. വീണ്ടും ഒരുകടല്‍ പാശ്ചാത്തലചിത്രം പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. സത്യന്‍ അന്തിക്കാട് ഒരുക്കുമ്പോള്‍ പ്രത്യേകിച്ചും.

ആദ്യ പേജില്‍
ചുവടുമാറുന്ന സത്യന്‍ അന്തിക്കാട് സിനിമ

<ul id="pagination-digg"><li class="previous"><a href="/news/direcror-sathyan-is-also-turning-towards-sea-1-102226.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X