»   » മാര്‍ക്കറ്റിങിന് വേണ്ടിയല്ല, ഇംഗ്ലീഷ് ഹൊറര്‍ ചിത്രങ്ങളുടെ ലൊക്കേഷനില്‍ സംഭവിക്കുന്നത് പോലെ

മാര്‍ക്കറ്റിങിന് വേണ്ടിയല്ല, ഇംഗ്ലീഷ് ഹൊറര്‍ ചിത്രങ്ങളുടെ ലൊക്കേഷനില്‍ സംഭവിക്കുന്നത് പോലെ

Posted By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്ര. ഹൊറര്‍ ചിത്രമായ എസ്ര ക്രിസ്തുമസിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പരസ്യ സംവിധായകന്‍ ജെയ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക.

അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ലൊക്കേഷനില്‍ നിന്ന് ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ പേടിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകളില്‍.


എന്നാല്‍ അതൊക്കെ സിനിമയുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളാണെന്ന് പറഞ്ഞ് തള്ളി കളഞ്ഞവരാണ് അധിക പേരും. പക്ഷേ അതില്‍ ചില സത്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ജെയ് കൃഷ്ണന്‍.


എനിക്ക് ഇതില്‍ വിശ്വാസമില്ല

ഇത്തരം കാര്യങ്ങളില്‍ ഒന്നും വിശ്വാസമില്ല. എന്നാല്‍ സെറ്റില്‍ പലര്‍ക്കും ചില നെഗറ്റീവ് എനര്‍ജി അനുഭവപ്പെട്ടതായി പറഞ്ഞു.


മാര്‍ക്കറ്റിങ് അല്ല

പക്ഷേ ഇങ്ങനെ ഒരു സംഭവം പറഞ്ഞാല്‍ മാര്‍ക്കറ്റിങ് ആണെന്നാണ് പറയുകയുള്ളൂ. എന്നാല്‍ ഇത് അങ്ങനെയല്ല. ജെയ് കൃഷ്ണന്‍ പറഞ്ഞു.


ഹോളിവുഡില്‍ നിന്ന്

ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളുടെ ലൊക്കേഷനുകളില്‍ ഇത്തരത്തിലുള്ള സംഭവം ഉണ്ടായതായി കേട്ടിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.


വൈദീകന്‍ വന്ന് പ്രാര്‍ത്ഥനയ്ക്ക് ശേഷം

നടി പ്രിയ ആനന്ദ് ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞിരുന്നു. പിന്നീട് വൈദീകന്‍ വന്ന് പ്രാര്‍ത്ഥന ചെയ്തതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതെന്ന് ജെയ് കൃഷ്ണന്‍ പറയുന്നു.


മറ്റ് കഥാപാത്രങ്ങള്‍

സുദേവ് നായര്‍, ടൊവിനോ തോമസ്, ബാബു ആന്റണി, പ്രതാപ് പോത്തന്‍, സുജിത്ത് ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.


English summary
Direct Jay K about Ezra Malayalam movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam