»   » പൃഥ്വി ക്യാമറയ്ക്ക് പിറകിലേയ്ക്ക് ചുവടുമാറുന്നു?

പൃഥ്വി ക്യാമറയ്ക്ക് പിറകിലേയ്ക്ക് ചുവടുമാറുന്നു?

Posted By:
Subscribe to Filmibeat Malayalam
Prithviraj
അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തനിക്ക് താത്പര്യമുണ്ടെന്ന് നടന്‍ പൃഥ്വിരാജ് പലപ്പോഴും പറയാറുണ്ട്. സിനിമയുടെ സര്‍വ്വ മേഖലകളേയും അടുത്തറിയണമെന്നാഗ്രഹിക്കുന്ന നടന് സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യണമെന്നും മോഹമുണ്ട്.

പൃഥ്വിയുടെ ബി ടൗണിലെ അരങ്ങേറ്റ ചിത്രമായ അയ്യ വിജയിച്ചില്ലെങ്കിലും നടനെ തേടി ഹിന്ദിയില്‍ നിന്ന് ധാരാളം ഓഫറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ബോളിവുഡില്‍ ഒരു ചിത്രം സംവിധാനം ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് താരം പറയുന്നു. ബി ടൗണില്‍ സ്വന്തമായി ഒരു ചിത്രം ഒരുക്കാനുള്ള പദ്ധതിയുണ്ട്. എന്നാല്‍ ബി ടൗണിലെ സിനിമകളുടെ മാര്‍ക്കറ്റിങ്ങിനെ പറ്റി വലിയ പിടിപാടില്ലാത്തതിനാല്‍ നിര്‍മ്മാണരംഗത്തേയ്ക്കിറങ്ങാന്‍ ധൈര്യമില്ലെന്നും പൃഥ്വി പറയുന്നു.

എന്തായാലും മലയാളത്തിനൊപ്പം ബി ടൗണിലും ചുവടുറപ്പിക്കാന്‍ തന്നെയാണ് പൃഥ്വിയുടെ തീരുമാനം. ഇതിനായി മുംബൈയിലേയ്ക്ക് താമസം മാറ്റുകയാണ് നടന്‍. ബി ടൗണില്‍ സജീവമായാലും മലയാളത്തില്‍ നിന്ന് തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങള്‍ നിരസിയ്ക്കില്ല.

ഇക്കാലയളവിനുള്ളില്‍ മലയാളത്തില്‍ നല്ല ഒരു കരിയര്‍ കെട്ടിപ്പടുക്കാനായതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും താരം പറയുന്നുഇനി മലയാളത്തില്‍ വര്‍ഷത്തില്‍ ഒരു പടം നിലയിലേയ്ക്ക് മാറാനാണ് നടന്റെ പദ്ധതി. അങ്ങനെ വരുമ്പോള്‍ ഹിന്ദിയിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയം ലഭിക്കുമെന്ന് പൃഥ്വി കണക്കുകൂട്ടുന്നു.

English summary
After making a success of it in the Malayalam film industry as an actor, Prithviraj Sukumaran now wants to make it big in Bollywood and says that he is thinking about going behind the camera to direct a film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X