ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോടും 'അമ്മ' മാപ്പ് പറയുമായിരിക്കുമല്ലേ?: ആഷിഖ് അബു

By Midhun

അമ്മ സംഘടനയുടെ പുതിയ തീരുമാനത്തിനെതിരെ തുറന്നടിച്ച് സംവിധായകന്‍ ആഷിഖ് അബു. ക്രിമിനല്‍ കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് വീണ്ടും തിരിച്ചെടുത്തതിനെതിരെയാണ് പ്രതികരണവുമായി ആഷിഖ് അബു എത്തിയിരിക്കുന്നത്. സംഘടനയ്ക്കെതിരെ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന് പടിക്ക് പുറത്തായ തിലകന്റെ ചിത്രം പങ്കുവെച്ചാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.

aashik abu

"ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞു എന്ന കുറ്റത്തിന് മരണം വരെ സിനിമാത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് അമ്മ മാപ്പു പറയുമായിരിക്കുമല്ലേ? എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യം. വനിത കൂട്ടായ്മയായ ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെയാണ് ആഷിഖ് അബുവും സംഘടനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിച്ചേര്‍ക്കപ്പെട്ടതോടെ ശക്തമായ നിലപാടായിരുന്നു ആഷിഖ് അബു ഉള്‍പ്പെടയുളളവര്‍ നടനെതിരെ സ്വീകരിച്ചിരുന്നത്.

aashik abu-dileep-thilakan

കേസില്‍ ദിലീപ് പ്രതിയാണെന്ന് അറിഞ്ഞതോടെയായിരുന്നു അമ്മയും നേരത്തെ സംഘടനയില്‍ നിന്ന് നടനെ പുറത്താക്കിയിരുന്നത്. ഇന്നസെന്റ് പ്രസിഡണ്ടും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയുമായ സമിതിയായിരുന്നു ദിലീപിനെ അന്ന് പുറത്താക്കിയിരുന്നത്. യുവനടീനടന്മാരുടെയെല്ലാം ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ സമിതി നിര്‍ബന്ധിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ വനിതകള്‍ ഉള്‍പ്പെടയുളള ഭൂരിഭാഗം പേരും ദിലീപിനെ പിന്തുണച്ചതോടെയാണ് നടനെ തിരിച്ചെടുക്കാനായി അമ്മ തീരുമാനിച്ചത്. നടന്റെ തിരിച്ചുവരവില്‍ എതിര്‍പ്പില്ലെന്നും ഇനി ദിലീപാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമാണ് അമ്മ സംഘടന അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X