For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്കിളില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണോ? സംവിധായകന്റെ മറുപടി ഇങ്ങനെയാണ്, കാണൂ!

  |

  രഞ്ജിതിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായിരുന്ന ഗിരീഷ് ദാമോദര്‍ മമ്മൂട്ടിയുടെ അങ്കിളിലൂടെ സംവിധായകനായി തുടക്കം കുറിക്കുകയാണ്. മെഗാസ്റ്റാര്‍ ചിത്രത്തിലൂടെ സംവിധാന രംഗത്ത് തുടക്കം കുറിച്ചവരുടെ ലിസ്റ്റിലേക്ക് ഒരാളുടെ പേര് കൂടി ചേരുകയാണ്. പുതുമുഖങ്ങള്‍ക്ക് മമ്മൂട്ടി നല്‍കുന്ന പിന്തുണയെക്കുറിച്ച് പലരും നേരത്തെ വാചാലരായിട്ടുണ്ട്. ഇന്ന് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നവരില്‍ പലരും മെഗാസ്റ്റാറിനൊപ്പം തുടക്കം കുറിച്ചവരാണ്.

  'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

  ഒരുപാട് പേര്‍ ഒരേ മനസ്സോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു സിനിമ യാഥാര്‍ത്ഥ്യമാവുന്നത്. സംവിധായകന്റെ നിര്‍ദേശത്തിനനുസരിച്ച് തന്നിലെ അഭിനേതാവിനെ മാറ്റിയെടുക്കാന്‍ കഴിയുന്നവരാണ് താരങ്ങള്‍. അത്തരത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണ മമ്മൂട്ടി എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിയുടെ വിഷു സമ്മാനം അണിയറയില്‍ ഒരുങ്ങുന്നു, ഗംഭീര സര്‍പ്രൈസാണ് ആരാധകരെ കാത്തിരിക്കുന്നത്!

  നെഗറ്റീവ് വേഷത്തിലാണോ എത്തുന്നത്?

  നെഗറ്റീവ് വേഷത്തിലാണോ എത്തുന്നത്?

  അങ്കിളില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയുമായാണ് ഇത്തരത്തിലൊരു സംഭവം പ്രചരിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ അണിയറപ്രവര്‍ത്തകരോ മമ്മൂട്ടിയോ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

  നെഗറ്റീവ് വേഷത്തിലെത്തിയപ്പോള്‍

  നെഗറ്റീവ് വേഷത്തിലെത്തിയപ്പോള്‍

  രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലായാണ് താരം എത്തിയത്. അതിലൊരു കഥാപാത്രമാണ് നെഗറ്റീവ് വേഷത്തിലെത്തിയത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

  തരംഗമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  തരംഗമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ തൊപ്പിയണിഞ്ഞുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കണ്ടത്. പതിവ് പോലെ വളരെ പെട്ടെന്ന് തന്നെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറിയിരുന്നു.

  സംവിധായകന്റെ പ്രതികരണം

  സംവിധായകന്റെ പ്രതികരണം

  മമ്മൂട്ടി നെഗറ്റീവ് കഥാപാത്രമായി എത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളെക്കുറിച്ച് അണിയറപ്രവര്‍ത്തകരും കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രേക്ഷകരാണ് അക്കാര്യത്തെക്കുറിച്ച് തീരുമാനിക്കേണ്ടതെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. കൃഷ്ണകുമാറിന്റെ നന്മയെക്കുറിച്ചും നെഗറ്റീവ് സ്വഭാവത്തെക്കുറിച്ചും പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നാണ് സംവിധായകന്‍രെ വാദം.

  തിയേറ്ററുകളിലേക്കെത്തുന്നത്

  തിയേറ്ററുകളിലേക്കെത്തുന്നത്

  ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അതിനിടയിലാണ് അങ്കിളിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. ഏപ്രില്‍ 27ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മിഡില്‍ ക്ലാസ് കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

  റിലീസിന് മുന്‍പേ റൈറ്റ് വിറ്റുപോയി

  റിലീസിന് മുന്‍പേ റൈറ്റ് വിറ്റുപോയി

  പതിവ് പോലെ അടുത്തിടെ പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം ഈ സിനിമയേയും ഏറ്റെടുത്തത് സൂര്യ ടിവിയാണ്. ചിത്രീകരണം പൂര്‍ത്തിയാവുന്നതിന് മുന്‍പേയും റിലീസ് തീരുമാനിക്കുന്നതിനും മുന്‍പെയുമൊക്കെയാണ് സാറ്റലൈറ്റ് റൈറ്റ് വിറ്റുപോവുന്നത്. വന്‍തുകയ്ക്കാണ് ചാനല്‍ അങ്കിളിനെ സ്വന്തമാക്കിയത്.

  English summary
  Gireesh Damoda talking about Uncle.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X