»   » മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത നടി മീരാ ജാസ്മിനെ സഹിക്കുന്നത് പ്രയാസമാണെന്ന് മറ്റൊരു സംവിധായകനും പറഞ്ഞിരിക്കുന്നു. സംവിധായകന്‍ കമലിനു പിന്നാലെയാണ് സംവിധായകന്‍ മനോജ് ആലുങ്കല്‍ മീരക്കെതിരെ എത്തിയിരിക്കുന്നത്. തന്നെ മാനസികമായി മീരാ ജാസ്മിന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

മീര നായികയായി എത്തുന്ന ഇതിനുമപ്പുറം എന്ന സിനിമയുടെ സംവിധായകനാണ് മനോജ് ആലുങ്കല്‍. മീരയെ നായിക ആക്കിയതില്‍ ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ടായി എന്നും മനോജ് വെളിപ്പെടുത്തുന്നു. എന്താണ് മീരയ്ക്ക് സംഭവിച്ചത് ? സംവിധായകരെല്ലാം മീരയെക്കുറിച്ച് മോശം പറയാന്‍ കാരണമെന്താണ്..?

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

മീരാ ജാസ്മിന്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് സംവിധായകന്‍ മനോജ് പറയുന്നത്. ചലച്ചിത്രസംഘടനയ്ക്കാണ് മനോജ് പരാതി നല്‍കിയത്.

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

മീരയുടെ സ്വഭാവം കാരണം ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം നിര്‍മ്മാതാവിന് നേരിടേണ്ടി വന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

കമല്‍ പറഞ്ഞ അതേ അഭിപ്രായമാണ് മനോജിനും ഉള്ളത്. മീരയുമൊത്ത് പ്രവര്‍ത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. തനിക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒട്ടേറെ തലവേദനകള്‍ മീര ഉണ്ടാക്കിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

മീരയ്ക്കു വേണ്ടി ഷൂട്ടിങ് സമയം നീട്ടിവെക്കേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ വൈകിയതിനു കാരണം മീരയാണെന്ന് മനോജ് പറയുന്നു.

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

പറഞ്ഞ ദിവസം ഷൂട്ടിങിനു വരാറില്ല. മീര കാരണം ഷൂട്ടിങ് സെറ്റ് വരെ പൊളിക്കേണ്ടി വന്നിട്ടുണ്ടെന്നും മനോജ് പറയുന്നു.

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ മീര പറഞ്ഞ തുക നല്‍കിയിരുന്നു. 15ലക്ഷം രൂപയാണ് ചിത്രീകരണത്തിനുമുന്‍പ് മീര വാങ്ങിയത്. സിനിമാ പ്രവര്‍ത്തകരെല്ലാം കൃത്യമായി പാലിച്ചപ്പോള്‍ മീര തോന്നിയ പോലെയാണ് പ്രതികരിച്ചതെന്നും സംവിധായകന്‍ പറയുന്നു.

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

മീരയ്ക്കുള്ള അഭിനയ കഴിവ് എല്ലാ സംവിധായകര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ മീരയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകള്‍ പല സംവിധായകരും പോട്ടെന്നു വെക്കുകയാണത്രേ. മീരാ ജാസ്മിനെ പോലെയുള്ള ഒരാള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രമായതു കൊണ്ടാണ് ഇതിനുമപ്പുറം എന്ന ചിത്രത്തില്‍ മീരയെ ക്ഷണിച്ചതെന്ന് മനോജും പറഞ്ഞു.

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

കഴിഞ്ഞ ദിവസം മീരയ്‌ക്കെതിരെ സംവിധായകന്‍ കമലും രംഗത്തുവന്നിരുന്നു. മീരയോടൊപ്പം പ്രവര്‍ത്തിക്കുക എന്നത് പ്രയാസമാണെന്നാണ് കമല്‍ പറഞ്ഞത്. ഷൂട്ടിങ് സെറ്റില്‍ വെച്ച് പലരോടും മോശമായി പെരുമാറി. മോഹന്‍ലാല്‍ വരെ മീരയ്ക്കു വേണ്ടി കാത്തിരുന്നുവെന്നും കമല്‍ പറഞ്ഞിരുന്നു.

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

ഒരുപാട് വിവാദങ്ങളില്‍ അകപ്പെട്ട നടിയാണ് മീരാ ജാസ്മിന്‍. ഇപ്പോഴും വിവാദങ്ങള്‍ മീരയെ വിട്ട് പോയിട്ടില്ല. എന്താണ് സത്യത്തില്‍ മീരയ്ക്ക് സംഭവിച്ചത്. മലയാള പ്രേക്ഷകരുടെ ഇഷ്ട നടിയെക്കുറിച്ച് എല്ലാവര്‍ക്കും പറയാനുള്ളത് ഇതാണ്.

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

മോശമായി പെരുമാറിയതിനെക്കുറിച്ച് മീരയോട് ചോദിച്ചപ്പോള്‍ മീര പറഞ്ഞതിങ്ങനെയാണ്. എനിക്കെല്ലാവരോടും സ്‌നേഹവും സൗഹൃദവും കാണിക്കാന്‍ കഴിയില്ല. താത്പര്യമുള്ളവരോടും വേണ്ടപ്പെട്ടവരോടും മാത്രമേ സ്‌നേഹം കാണിക്കാന്‍ കഴിയൂ എന്നാണത്രെ മീര പണ്ട് പറഞ്ഞത്.

മീരാ ജാസ്മിന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി സംവിധായകന്‍

ആഗ്‌നാ മീഡിയായുടെ ബാനറില്‍ നവാഗതനായ മനോജ് ആലുങ്കല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രമാണ് ഇതിനുമപ്പുറം. ചിത്രത്തില്‍ റിയാസ് ഖാനാണ് നായകന്‍. മീരയുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

English summary
ithinumappuram film director manoj alunkal against actress meera jasmine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam