മമ്മൂക്കയെ കുറിച്ച് ഇനി സംസാരിച്ചാല്‍ നമ്മള്‍ ചെറുതായി പോവത്തെ ഉള്ളു! അദ്ദേഹം അപ്‌ഡേറ്റഡാണെന്ന് അഖില്‍ മാരാര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടി ഓരോ സിനിമ കഴിയുംതോറും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഏറ്റെടുക്കുന്ന സിനിമകളൊക്കെ ഒന്നിനൊന്ന് മികവുറ്റതായി മാറിയതോടെ പുതിയ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും ശക്തമായി. അടുത്തതായി ഭ്രമയുഗം എന്നൊരു സിനിമയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത്.
ഫെബ്രുവരിയില്‍ തന്നെ റിലീസിനൊരുങ്ങുന്ന സിനിമയെ കുറിച്ച് അധികം മുന്‍ധാരണകളോടെ വരരുതെന്നും വേറെ കഥകള്‍ മനസില്‍ കാണരുതെന്നും മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തെ കുറിച്ച് സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്.

'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് അഖില്‍ മാരാര്‍ മലയാള സിനിമയില്‍ സംവിധായകനായി ചുവടുറപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ മത്സരിച്ച് വിജയിച്ചതോടെ അഖില്‍ നിരവധി ആരാധകരെ സ്വന്തമാക്കി. ഏറ്റവും പുതിയതായി അര്‍ജുന്‍ അശോകന്‍ നായകനാവുന്ന സിനിമയുടെ പൂജയ്ക്ക് എത്തിയ അഖിലിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
സിനിമയെ കുറിച്ച് മാധ്യമങ്ങളുമായി സംസാരിക്കവേ മമ്മൂട്ടിയുടെ ഭ്രമയുഗത്തെ കുറിച്ചുള്ള ചോദ്യവും ഉയര്‍ന്ന് വന്നു. 'മമ്മൂക്കയെ കുറിച്ച് ഇനി സംസാരിച്ചാല്‍ നമ്മള്‍ ചെറുതായി പോവത്തെ ഉള്ളൂ. അദ്ദേഹത്തിന്റെ അപ്‌ഡേറ്റും കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയും ഇപ്പോഴും നടനെന്ന നിലയിലുള്ള ആര്‍ത്തി, വ്യത്യസ്ഥതകള്‍ തേടിയുള്ള അലച്ചില്‍ എല്ലാം വേറെ ലെവലാണെന്ന് അഖില്‍ പറയുന്നു.
മാത്രമല്ല ഖത്തറില്‍ മമ്മൂക്ക ഫാന്‍സ് അസോസിയേഷന്റെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് ഞാന്‍ ആയിരുന്നു. അന്ന് പറഞ്ഞൊരു കാര്യമുണ്ട്, ഇന്ന് ഈ കാലഘട്ടത്തില്‍ മഹാനടന്‍ എന്നൊന്നുമല്ല യുവാക്കള്‍ക്ക് എല്ലാകാലത്തും മാതൃകയാക്കാവുന്ന ആള് മമ്മൂക്ക തന്നെയാണ്. കാരണം അത്രയും അപ്‌ഡേറ്റഡ് ആണ് അദ്ദേഹം. അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നാല്‍ മാത്രമേ നമുക്ക് വളരാന്‍ പറ്റൂ.

ഞാന്‍ ഇപ്പോഴുമിരുന്ന് എണ്‍പതുകളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. അത് മനസിലാക്കാന്‍ കഴിയുന്നവന് മാത്രമെ എപ്പോഴും സക്‌സസ് ഉണ്ടാകൂ. കാലങ്ങളെ മുന്‍കൂട്ടി കണ്ട് പിന്നെ പ്രവര്‍ത്തിക്കുകയാണ്. അക്കാര്യത്തില്‍ മമ്മൂക്ക ഇതിഹാസവും പുലിയുമാണ്. ഭയങ്കര അപ്‌ഡേറ്റഡാണ്.
അക്കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് ഭയങ്കര ആരാധനയാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമകളിലും സ്വീകരിക്കുന്ന സമീപനം അത്ഭുതകരമാണെന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. അതേ സമയം അഖില്‍ മാരാര്‍ മമ്മൂട്ടിയുടെ ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.
'മുന്‍പൊരിക്കല്‍ ആന്റോ ചേട്ടനോട് ഒരു സബ്ജക്ട് സംസാരിച്ചിരുന്നു. മമ്മൂക്കയ്ക്ക് ഒരു പക്ഷേ ഇഷ്ടപ്പെട്ടേക്കുമെന്ന് തോന്നി. മമ്മൂക്ക അത് കേട്ടിട്ടുണ്ടോന്ന് എനിക്ക് ഇപ്പോഴും അറിയില്ല കേട്ടോ. ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ അദ്ദേഹം എനിക്ക് ബെസ്റ്റ് വിഷസ് ഒക്കെ അയച്ചിരുന്നു. ഇടയ്ക്ക് മെസേജ് അയക്കാറുമുണ്ട്. അദ്ദേഹത്തിനടുത്ത് എത്താന്‍ പറ്റുന്ന കഥകള്‍ വന്നാല്‍ പറയണമെന്നൊക്കെ ഉണ്ട്. അതൊക്കെ ചെയ്ത് പ്രതിഫലിപ്പിക്കാവുന്ന ഡയറക്ടര്‍ ആയോന്ന് ഞാന്‍ സ്വയം ചോദിക്കുമ്പോള്‍ വേണ്ടാന്ന് തീരുമാനിക്കും. എന്നാലും ചെയ്യണമെന്നുണ്ടെന്നാണ്,' അഖില്‍ പറയുന്നത്.


Click it and Unblock the Notifications