സെലിനെ കിട്ടിയില്ല, പകരം അലീന; അല്‍ഫോണ്‍സ് പുത്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

By Aswini

പ്രേമം എന്ന ചിത്രത്തില്‍ സെലിനുമായുള്ള വിവാഹ നിശ്ചയം ആകെ സീനാക്കിയ കക്ഷിയാണ് റോണി വര്‍ഗീസ്. റോണിയും, ചിത്രത്തിന്റെ സംവിധായകനുമായ അല്‍ഫോണ്‍സ് പുത്രന്റെ വിവാഹ നിശ്ചയം ഇന്നലെ (17-06-2015) കഴിഞ്ഞു. കൊച്ചിയിലെ ലിറ്റില്‍ ഫഌവര്‍ ചര്‍ച്ചിലായിരുന്നു നിശ്ചയം. സിനിമാ രംഗത്തുനിന്നുള്ള പ്രമുഖരെല്ലാം നിശ്ചയത്തില്‍ പങ്കെടുത്തു. ഓഗസ്റ്റ് 22 നാണ് വിവാഹം

മലയാളത്തിലെ പ്രമുഖ നിര്‍മാതാവായ അല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് അല്‍ഫോണ്‍സിന്റെ വധു. ചെന്നൈയില്‍ പഠിക്കുകയായിരുന്നു അലീന. പോളിന്റെയും ഡേസി ചാക്കോയുടെയും മകനാണ് ആലുവക്കാരനായ അല്‍ഫോണ്‍സ് പുത്രന്‍.

alponose-puthran

പ്രേമത്തിന്റെ ഹരവും വിജയാഘോഷവും മാറുന്നതിന് മുമ്പാണ് അല്‍ഫോണ്‍സ് വിവാഹത്തിലേക്ക് കടക്കുന്നത്. ഇത് പ്രേമ വിവാഹമല്ലെന്നും, ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും അല്‍വിന്‍ ആന്റണി പറഞ്ഞു.

തമിഴിലും മലയാളത്തിലുമായ ഒരുക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അല്‍ഫോണ്‍സിന്റെ അരങ്ങേറ്റം. നേരത്തിലൂടെ നേരം തെളിഞ്ഞപ്പോള്‍, പ്രേമം എന്ന രണ്ടാത്തെ ചിത്രമൊരുക്കി മലയാളത്തില്‍ പുതിയ ചരിത്രമെഴുതി അല്‍ഫോണ്‍സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X