അല്‍ഫോണ്‍സ് പുത്രന്റെ പേരില്‍ തട്ടിപ്പിന് ശ്രമം, അത് താനല്ലെന്ന് അറിയിച്ച് സംവിധായകന്‍

By Midhun Raj

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമത്തിന്റെ വന്‍വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. നിവിന്‍ പോളി നായകനായ ചിത്രം കേരളത്തിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും തരംഗമായി മാറിയിരുന്നു. പ്രേമത്തിന് പിന്നാലെ കുറച്ചുകാലം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. പുതിയ സിനിമയുടെ തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയാണ് ഈ സമയം സംവിധായകന്‍ മാറ്റിവെച്ചത്.

തുടര്‍ന്ന് അടുത്തിടെയാണ് തന്റെ എറ്റവും പുതിയ ചിത്രം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കിയുളള പാട്ട് എന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ അടുത്തിടെ പ്രഖ്യാപിച്ചത്. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കിയുളള സംവിധായകന്റെ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം തിരക്കുകള്‍ക്കിടെയിലും

അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ഇടയ്ക്കിടെ എത്താറുളള സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. സംവിധായകന്റെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം അല്‍ഫോണ്‍സ് പുത്രന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

തന്റെ പേരില്‍ ജൂനിയര്‍

തന്റെ പേരില്‍ നടിമാരെയും മറ്റ് സ്ത്രീകളെയും വിളിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍, ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. രണ്ട് നമ്പറുകളില്‍ നിന്നായി ചില നടിമാര്‍ക്കും മറ്റ് സ്ത്രീകള്‍ക്കും തന്റെ പേരില്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അത് താനല്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഈ രണ്ട് നമ്പറുകളും

ഈ രണ്ട് നമ്പറുകളും അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നമ്പറുകളിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തയാള്‍ താന്‍ അല്‍ഫോണ്‍സ് പുത്രനാണെന്നാണ് പറഞ്ഞതെന്നും സംവിധായകന്‍ പറഞ്ഞു. ഈ നമ്പറിലേക്ക് ഞാനും വിളിച്ചുനോക്കി, ഫോണ്‍ എടുത്തയാള്‍ അല്‍ഫോണ്‍ പുത്രനാണെന്നാണ് അവകാശപ്പെട്ടത്. ഈ നമ്പറുകളില്‍ നിന്ന് ഇത്തരം കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ദയവായി ശ്രദ്ധിക്കുക. സ്വകാര്യ വിവരങ്ങളോ, ഫോട്ടോകളോ, വീഡിയോകളോ നല്‍കരുത്.

ഇത് തട്ടിപ്പാണ്

ഇത് തട്ടിപ്പാണ് കബളിപ്പിക്കപ്പെടാതിരിക്കൂ, അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണിവ. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു. അതേസമയം പ്രേമത്തിന് ശേഷം ഒരുക്കുന്ന പാട്ട് എന്ന സിനിമയുടെ തയ്യാറെടുപ്പുകളിലാണ് അല്‍ഫോണ്‍സ് പുത്രന്‍. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

സംവിധാനത്തിനൊപ്പം സിനിമയ്ക്ക്

സംവിധാനത്തിനൊപ്പം സിനിമയ്ക്ക് സംഗീതമൊരുക്കുന്നതും അല്‍ഫോണ്‍സ് പുത്രനാണ്. പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പാട്ട്. അല്‍ഫോണ്‍സും ഫഹദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാട്ട്. ഫഹദിന് പുറമെ സിനിമയിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ഉളള വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടിരുന്നില്ല. മലയാളത്തില്‍ മാത്രമായിരിക്കും ചിത്രമൊരുക്കുകയെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.

Read more about: alphonse puthren
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X