twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ശരിക്കും ഒരു രാജമാണിക്യം, ഹോളിവുഡ് നടന്മാരുടെ മുകളില്‍ റേഞ്ച്: അല്‍ഫോന്‍സ് പുത്രന്‍

    |

    സിനിമാപ്രഖ്യാപനം മുതല്‍ റിലീസ് വരെ മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ ആരാധകരുടെ മൈക്കിളപ്പനായി നിറഞ്ഞാടുകയായിരുന്നു മമ്മൂട്ടി. വ്യത്യസ്തമായ ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളില്‍ നിന്നും ഏറെ വേറിട്ടു നിന്ന ചിത്രമായിരുന്നു ഭീഷ്മ. ബോക്‌സ് ഓഫീസുകള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ഒടിടിയിലും വന്നു കഴിഞ്ഞു.

    ഇപ്പോഴിതാ മമ്മൂട്ടിയുടെ അഭിനയത്തേയും ഭീഷ്മയേയും പുകഴ്ത്തുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഭീഷ്മപര്‍വ്വത്തെ അഭിനന്ദിച്ചുകൊണ്ട് അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

    mammootty

    ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ രത്‌നങ്ങളില്‍ ഒരാളാണ് നടന്‍ മമ്മൂട്ടിയെന്ന് അല്‍ഫോന്‍സ് പുത്രന്‍ അഭിപ്രായപ്പെടുന്നു. ഹോളിവുഡ് നടനായ ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെ ലോകത്തിലെ ഒന്നാം നിര താരങ്ങളേക്കാള്‍ റേഞ്ച് അദ്ദേഹത്തിനുണ്ടെന്ന് താന്‍ കരുതുന്നതായും അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു.

    ജാസ്മിനെതിരെ ഹൗസ്‌മേറ്റ്‌സ്, അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍ജാസ്മിനെതിരെ ഹൗസ്‌മേറ്റ്‌സ്, അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍

    'മഹത്തരമായ ഒരു കലാസൃഷ്ടിയാണ് ഭീഷ്മപര്‍വം. ചിത്രത്തിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിന് ബഹുമാനവും സ്‌നേഹവും. അമല്‍ നീരദും ഛായാഗ്രാഹകന്‍ ആനന്ദ് സി. ചന്ദ്രനും സൃഷ്ടിച്ച ലുക്കും ഫീലും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.' ഭീഷ്മപര്‍വത്തെ അഭിനന്ദിച്ചുകൊണ്ട് അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു. നിരവധി ആരാധകരാണ് അല്‍ഫോന്‍സിന്റെ കമന്റിന് പ്രതികരണവുമായി എത്തിയത്.

    '​കഴുത്തിൽ പാട് കണ്ടാൽ ​ഗേൾഫ്രണ്ട് സംശയിക്കും, പട്ടി സിയാലോയെ പിടിച്ച് സത്യം ചെയ്യാൻ പറയും'; ജാസ്മിൻ'​കഴുത്തിൽ പാട് കണ്ടാൽ ​ഗേൾഫ്രണ്ട് സംശയിക്കും, പട്ടി സിയാലോയെ പിടിച്ച് സത്യം ചെയ്യാൻ പറയും'; ജാസ്മിൻ

    രാജേഷ്ബാബു രാമലിംഗം എന്ന തമിഴ് ആരാധകന്റെ കമന്റ് മമ്മൂട്ടിയെക്കുറിച്ചായിരുന്നു. 'സര്‍, ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി സര്‍. ഓരോ സിനിമയിലും കഥാപാത്രത്തിന് ജീവനും ആത്മാവും നല്‍കുന്ന അപൂര്‍വം നടന്മാരില്‍ ഒരാള്‍. സ്റ്റാര്‍ഡം ഇല്ലാത്ത അദ്ഭുത മനുഷ്യന്‍. മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും'. ഇതിനു മറുപടിയായി അല്‍ഫോന്‍സ് പുത്രന്‍ കുറിച്ച പുതിയ വാക്കുകളാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുക്കുന്നത്.

    bheeshma

    'രാജേഷ്ബാബു രാമലിംഗം നിങ്ങള്‍ വളരെ ശരിയായി പറഞ്ഞു. ക്ലിന്റ് ഈസ്റ്റ്‌വുഡിനേക്കാളും റോബര്‍ട്ട് ഡി. നിറോയേക്കാളും ആല്‍പച്ചീനോയേക്കാളും ഏറെ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്നു ഞാന്‍ കരുതുന്നു. എന്റെ അഭിപ്രായത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും മാത്രമല്ല ലോകത്തിന്റെ തന്നെ ഏറ്റവും വിലയേറിയ രത്‌നങ്ങളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹം ശരിക്കും ഒരു രാജമാണിക്യം തന്നെയാണ്.'അല്‍ഫോന്‍സ് മറുപടിയായി കുറിക്കുന്നു.

    കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, മാലാ പാര്‍വ്വതി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ രചിച്ചത്.

    Read more about: alphonse puthren mammootty
    English summary
    Director Alphonse Puthren praises Mammootty's performance in Bheeshma Parvam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X