'കരണ്ട്' തിന്നുന്ന ബില്‍ ചിത്രം പങ്കുവെച്ച് സംവിധായകന്‍! വൈറല്‍ കുറിപ്പ് കാണാം
സ്റ്റില്‍ ഫോട്ടോഗ്രാഫറായും സംവിധായകനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ ആളാണ് അനീഷ് ഉപാസന. മാറ്റിനി, സെക്കന്‍ഡ്സ്, പോപ്കോണ്‍ തുടങ്ങിയ സിനിമകളാണ് അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. അനീഷ് ഉപാസനയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ മാസത്തെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടിയ വിവരമാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്.

കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് അനീഷ് ഉപാസന പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 11,273 രൂപയാണ് അനീഷ് ഉപാസനയ്ക്ക് ഈ മാസം വന്ന ബില്‍ തുക.
1700 രൂപ ആയിരുന്ന കറന്റ് ബില്ല് ഇപ്പോള്‍ ഭീമമായ തുകയില്‍ എത്തിനില്‍ക്കുന്നു. അനീഷ് ഉപാസനയുടെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി നിരവധി പേര്‍ എത്തിയിരുന്നു. ഉപയോഗിക്കാത്ത വൈദ്യുതിയുടെ ചാര്‍ജ്ജ് നല്‍കുക എന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബില്ല് കണ്ടിട്ട് അതിന്റെ വിവരങ്ങളൊന്നും മനസ്സിലാകുന്നില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍പ് സിനിമാ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ചതിന്റെ ഒരു ബില്ല് സംവിധായകന്‍ പങ്കുവെച്ചതും ചര്‍ച്ചയായി മാറിയിരുന്നു. സൊമാലിയയിലെ ഇന്ത്യന്‍ ഹോട്ടലില്‍ നിന്നാണ് അന്ന് അനീഷ് ഉപാസന ഭക്ഷണം കഴിച്ചത്. 11തരം ഭക്ഷണങ്ങള്‍ക്കും വെളളത്തിനും കൂടി ആയത് 4.32 ലക്ഷം. എന്നാല്‍ ഇപ്പറഞ്ഞ തുക രൂപയായിരുന്നില്ല. സൊമാലി ലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലി ലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22രൂപയാണ്. അതായത്. ഒരു ഷില്ലിംഗ് 12.2 പൈസ.
അപ്പോള്‍ ഏകദേശം 53,000രൂപയോളമാണ് ബില്‍ തുക വരിക. അന്നും രസകരമായ കമന്റുകളാണ് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരുന്നത്. ഹോട്ടല്‍ മുഴുവന്‍ കഴിച്ചതല്ലല്ലോ എന്ന് ചോദിച്ച് ഒരാള്‍ കമന്റുമായി എത്തിയിരുന്നു. ഇത്രേം എണ്ണി കൊടുക്കുമ്പോഴേക്കും വീണ്ടും വിശക്കൂലേ കുടുങ്ങിയല്ലോ പടച്ചോനേ, നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും വേണ്ടി കഴിച്ചോ തുടങ്ങിയ രസകരമായ കമന്റുകളും സംവിധായകന്റെ പോസ്റ്റിന് താഴെയായി വന്നിരുന്നു.


Click it and Unblock the Notifications











