»   » കാവ്യയെ ചേര്‍ത്തും കഥകളുണ്ടാക്കി: അനില്‍

കാവ്യയെ ചേര്‍ത്തും കഥകളുണ്ടാക്കി: അനില്‍

Posted By:
Subscribe to Filmibeat Malayalam

മുന്‍ ഭാര്യയായ നടി കല്‍പ്പനയ്‌ക്കെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ അനില്‍ രംഗത്ത്. അനിലിന്റെ ചില റിലേഷനുകളാണ് വിവാഹജീവിതം തകര്‍ത്തതെന്ന കല്‍പനയുടെ പരാമര്‍ശങ്ങളെയാണ് അനില്‍ ഖണ്ഡിയ്ക്കുന്നത്. കല്‍പ്പനയുമൊത്തുള്ള ദാമ്പത്യജീവിതത്തില്‍ തനിക്കൊരിക്കലും സ്വസ്ഥത ലഭിച്ചിട്ടില്ലെന്ന് അനില്‍ പറയുന്നു. തനിക്ക് ബാംഗ്ലൂരില്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള ആരോപണങ്ങളും ഇദ്ദേഹം നിഷേധിക്കുന്നു.

കല്‍പ്പനയുമായുള്ള ജീവിതം മടുത്തിട്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. തനിക്കെപ്പോഴും സൈര്വം തരാതിരിയ്ക്കുന്ന പെരുമാറ്റമാണ് കല്‍പ്പനയുടെ ഭാഗത്തു നിന്നുണ്ടായത്. കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവന്‍ വരെയുള്ളവരുമായി അവിഹിത ബന്ധങ്ങളുണ്ടെന്ന് പറഞ്ഞുപരത്തിയതായും അനില്‍ ആരോപിക്കുന്നു. ഇങ്ങനെ ഒരുപാട് അപമാനം സഹിച്ച് ഞാന്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നുവെന്ന് ഒരു വെബ്‌സൈറ്റഇന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ പറയുന്നു.

ബാംഗ്ലൂരില്‍ എന്റെ സഹോദരിക്ക് ഒരു ഓഫീസുണ്ട്. സഹോദരിയെയും അവരുടെ ബിസിനസ് പാര്‍ട്ണറെയും ബന്ധപ്പെടുത്തിയാണ് എനിക്കെതിരെ ഇപ്പോള്‍ കഥകള്‍ ചമച്ചത്. എന്റെ സഹോദരിയെയും അവരുടെ ഭര്‍ത്താവിനേയും അപമാനിക്കുന്ന ഭാര്യയുമൊത്ത് മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട് അനില്‍ പറയുന്നു.

അടുത്തിടെ എറണാകുളം കുടുംബകോടതിയില്‍ വച്ചുള്ള ഇവരുടെ വിവാഹമോചനം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. കല്‍പ്പനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും തെറ്റായ ജീവിതരീതിയാണ് വിവാഹമോചനം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ എത്തിച്ചതെന്ന് അന്ന് അനില്‍ ആരോപിച്ചിരുന്നു. കല്‍പ്പനയുടെ സഹോദരിമാരായ ഉര്‍വശിയും കലാരഞ്ജിനിയും നേരത്തെ തന്നെ വിവാഹമോചിതരാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam