മോഷ്ടിച്ചെങ്കില്‍ എവിടുന്നെന്ന് പറയണം ; അനില്‍ രാധാകൃഷ്ണന്‍ മേനോന്‍

തന്റെ സിനിമ കോപ്പിയടിയാണെന്ന് പറയുന്നവര്‍ക്ക് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ മറുപടി. സപ്തമശ്രീ തസ്‌കരാ മോഷണത്തെപ്പറ്റിയുളള സിനിമയാണ്. അല്ലാതെ ഒരിടത്തു നിന്നും മോഷ്ടിച്ച സിനിമയല്ല.

'' ചിത്രം ഇറങ്ങിയ ദിവസം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് മോഷണത്തെക്കുറിച്ചുളള വാര്‍ത്തകള്‍. ഓഷ്യന്‍സ് ഇലവന്റെയും ഇറ്റാലിയന്‍ ജോബിന്റെയുമെല്ലാം കോപ്പിയാണ് തന്റെ സിനിമയെന്നാണ് ആരോപണങ്ങള്‍. പക്ഷെ എവിടെയാണ് കോപ്പിയടിച്ചതെന്നു മാത്രം പറയുന്നില്ല. എനിക്ക് ഒന്നേ പറയാനുളളൂ. ചിത്രം കോപ്പിയടിയാണെന്ന് പറഞ്ഞോളൂ. പക്ഷേ ഒപ്പം കോപ്പിയടിച്ചതെവിടെ എന്നു കൂടി വ്യക്തമാക്കണം. '' -അനില്‍ പറയുന്നു.

anil-radhakrishna-menon

ചിത്രം പൂര്‍ണമായും തന്റെ സൃഷ്ടിയാണ്. സിനിമ ഏറെ പ്രശംസ പിടിച്ചുപറ്റി. ഒരുപക്ഷേ പരാജയപ്പെട്ടിരുന്നെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകില്ലായിരുന്നു. ട്രെയിലര്‍ കണ്ടും പാട്ടു കണ്ടും കോപ്പിയടിയാണെന്ന് പറയുന്നവരോട് യാതൊന്നും പറയാനില്ല. അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളോട് മന:പ്പൂര്‍വ്വമാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X