രാത്രി തെണ്ടി നടക്കുന്ന സകല അവളുമാരും കുഴിയിൽ വീഴും!! കമന്റിന് മറുപടിയുമായി ഇഷ്‌ക് സംവിധായകൻ
മികച്ച പ്രേക്ഷക പ്രതികരണം നേടി അനുരാജ് മനോഹർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ഇഷ്ക് തിയേറ്ററിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന സദാചാരവാദികൾക്ക് നേരെയാണ് ചിത്രം വിരൽ ചൂണ്ടുന്നത്. ഇഷ്ക് ഒരു പ്രണയ ചിത്രമല്ലയെന്ന് സംവിധായകൻ ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ചുളള വ്യത്യസ്തമായ കമന്റ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് അനുരാജ്.

പതിരാത്രി തെണ്ടിത്തിരിഞ്ഞ് നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയിൽ ചെന്ന് വീഴും. എന്നിട്ട ഫെമിനിസം മറ്റേത് എന്ന പറഞ്ഞിറങ്ങും . എന്നായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ഒരാളുടെ കമന്റ്. എന്നാൽ ഇത് തനിയ്ക്ക് കിട്ടിയ ഒരു പുരസ്കാരമാണെന്നു ചിത്രം കൊള്ളേണ്ട ഇടത്ത് തന്നെ കൊള്ളുന്നുണ്ടെന്നും അനുരാജ് ഫേസ്ബുക്കിൽ കുറിച്ചു. മലയാളി സമൂഹത്തിന്റെ മുഖത്തേയ്ക്ക് നീണ്ടി പിടിച്ച കണ്ണാടിയാണ് ഇഷ്ക്.
കൊച്ചി ഇൻഫോപാർക്കിലെ ഐടി കമ്പനി ജീവനക്കാരനായ സച്ചിദാനന്ദും പ്രണയിനി വസുവിനേയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഇരുവരും കൂടി കാറിൽ ഒരു യാത്ര പോകുകയും വഴിയിൽ സദാചാരവാദികളിൽ നിന്ന് ഇവർക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ഇഷ്ക് ചർച്ച ചെയ്യുന്നത്. സച്ചിയായി ഷെയ്നും വസുവായി ആനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഷെയ്ൻ ടോം ചാക്കോയും ചിത്രത്തിൽ ഘംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്


Click it and Unblock the Notifications











