അജു വര്‍ഗീസിന് മറുപടി നല്‍കി സംവിധായകന്‍, 2 സിനിമ ഒരേ സമയം റിലീസ് ചെയ്യാന്‍ കാരണമുണ്ട്
സിനിമാലോകവും കടുത്ത പ്രതിസന്ധിയെ അതിജീവിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു തിയേറ്ററുകള്‍ അടച്ചിട്ടത്. സിനിമ- സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തിവെച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് മാസങ്ങള്‍ക്ക് ശേഷം ചിത്രീകരണം പുനരാരംഭിച്ചത്. ഓണ്‍ലൈന്‍ റിലീസുമായും മലയാള സിനിമ എത്തിയിരുന്നു. ജയസൂര്യ-വിജയ് ബാബു ടീമിന്റെ സൂഫിയും സുജാതയുമായിരുന്നു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ആദ്യമെത്തിയത്. നവാഗതനായ അരുണ്‍ ചന്തുവിന്റെ രണ്ട് സിനിമകളാണ് റിലീസിനങ്ങിനൊരുങ്ങുന്നത്.
ലെനയും അജു വര്‍ഗീസുമുള്‍പ്പടെ നിരവധി താരങ്ങളാണ് സാജന്‍ ബേക്കറിക്കായി അണിനിരന്നിട്ടുള്ളത്. ഗോകുല്‍ സുരേഷാണ് സായാഹ്നവാര്‍ത്തയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നേരത്തെ തന്നെ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തിരുന്നില്ല. അതിനിടയിലായിരുന്നു അദ്ദേഹം സാജന്‍ ബേക്കറിയൊരുക്കിയത്. നാളുകള്‍ക്ക് ശേഷം രണ്ട് സിനിമകളും ഒരുമിച്ച് തിയേറ്ററുകളിലേക്കെത്തുകയാണ്. ഇതേക്കുറിച്ച് പറഞ്ഞ് സംവിധായകനെ കളിയാക്കി അജു വര്‍ഗീസ് എത്തിയിരുന്നു.
രണ്ട് സിനിമകൾ ഒരുമിച്ചു റിലീസിന് നിൽക്കുന്ന ലോകത്തെ ആദ്യത്തെ പുതുമുഖ സംവിധായകൻ നീയാണോ കുഞ്ഞേയെന്നായിരുന്നു അജു വര്‍ഗീസ് ചോദിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു അജുവിന്‍റെ പോസ്റ്റ് വൈറലായി മാറിയത്. ഇതിന് ശേഷമായാണ് കുറിപ്പുമായി സംവിധായകനും എത്തിയത്. നിരവധി പേരായിരുന്നു സംവിധായകനെ അഭിനന്ദിച്ചെത്തിയത്.

രണ്ട് സിനിമയും ഒരുമിച്ച റിലീസ് ചെയ്യുക എന്നത് യഥാര്‍ത്ഥത്തില്‍ തന്റെ ലക്ഷ്യമായിരുന്നില്ലെന്നും സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പായിരുന്നു സായാഹ്ന വാര്‍ത്തകള്‍ എന്ന് അരുണ്‍ ചന്തു കുറിച്ചിട്ടുണ്ട്.
ഈ പ്രപഞ്ചത്തിന് ചിലപ്പോള്‍ ക്രൂരമായ ഒരു നര്‍മ്മബോധമുണ്ട്, അത്തരത്തില്‍ എന്റെ സിനിമയും അതിന്റെ വിശാലമായ തമാശകളിലൊന്നായിരുന്നു. എന്നാല്‍ അതിന് മുന്നില്‍ കീഴടങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കില്‍ എന്റെ രണ്ട് സിനിമകള്‍ ഒരേ സമയം റിലീസ് ചെയ്യുന്ന ഒരു ദിവസം എനിക്ക് കാണാനാകുമായിരുന്നില്ല.
Recommended Video
നവാഗതനായ ഒരാള്‍ക്കും ഇതുപോലൊരു അവസരം ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാനാണെന്ന് പറയാം. സായാഹ്ന വാര്‍ത്തകളും സാജന്‍ ബേക്കറിയും ഒരുമിച്ച് പുറത്തിറക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഞങ്ങള്‍ എന്താണ് നിര്‍മ്മിച്ചതെന്ന് നിങ്ങളെ കാണിക്കാന്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ലെന്ന് അരുണ്‍ ചന്തു കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് സംവിധായകന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.


Click it and Unblock the Notifications











