മുടക്കിയ ലക്ഷകണക്കിന് രൂപ നഷ്ടപ്പെട്ടവര്‍ ആണ് ഞങ്ങള്‍, ഇനി ഒരു ചീത്തപ്പേരിന്റെ കൂടി ആവശ്യമില്ല; അരുണ്‍ ഗോപി

ദിലീപിനെ നായകനാക്കി രാമലീല എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ഗോപി. വേറെയും സിനിമകള്‍ സംവിധാനം ചെയ്ത് സജീവമായി നിന്നിരുന്ന താരം ഇടയ്ക്ക് ബിസിനസിലേക്കും തിരിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ ഉണ്ടായ ഭക്ഷ്യ വിഷബാധ അരുണ്‍ ഗോപിയുടെ ഹോട്ടലിലാണെന്ന് തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു.

നിരന്തരം തന്റെ പേര് കൂടി ചേര്‍ത്ത് വാര്‍ത്തകള്‍ വന്നതോടെ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. ആ ഹോട്ടല്‍ തന്റേതായിരുന്നു എന്നും എന്നാല്‍ പിന്നീട് അതിനെ എന്ത് സംഭവിച്ചു എന്നും സൂചിപ്പിച്ച എത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

arun-gopi

ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള വാര്‍ത്തയുടെ താഴെ ' സംവിധായകന്‍ അരുണ്‍ ഗോപിയുടേതാണ് ഈ രണ്ടു ഹോട്ടലും' എന്ന തരത്തില്‍ ഒരു കമന്റ് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പേരില്‍ കറങ്ങി തിരിയുന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചാണ് സ്വപ്‌നങ്ങള്‍ തകര്‍ന്നതിനെ പറ്റി സംസാരിച്ച് അരുണ്‍ എത്തിയത്.

'ഇങ്ങനെ ഒരു കുറിപ്പ് എഴുതണം എന്ന് കരുതിയതല്ല. വര്‍ക്കലയില്‍ ഭക്ഷ്യ വിഷ ബാധ ഈ വാര്‍ത്ത വന്നത് മുതല്‍ എന്റെ ഫോണിലേക്കു നിരന്തരമായി കോളുകള്‍ വരുന്നു, അതിനു കാരണം വര്‍ക്കലയിലെ ബഹുമാന്യ സുഹൃത്തുക്കള്‍ ഈ ഹോട്ടലുകള്‍ രണ്ടും എന്റേതാണെന്നു പറഞ്ഞു നടക്കുന്നു.

സത്യത്തില്‍ അതിലൊന്ന് എലിഫന്റ് ഈറ്ററി, അത് 'എന്റേതായിരുന്നു'. 2021 ഇല്‍ ഞങ്ങള്‍ ആരംഭിച്ച സ്ഥാപനം, എല്ലാ തരത്തിലും ഏറ്റവും നല്ല രീതിയില്‍ നടത്തി വന്നതാണ് രണ്ട് വര്‍ഷ കാലം. 2022 ല്‍ അതിനെതിരെ ആദ്യത്തെ കേസ് വന്നു. അനധികൃത നിര്‍മ്മാണം ആയിരുന്നു പ്രശ്നം. ഞങ്ങള്‍ നിരന്തരമായി പോരാടി അതിന്റെ സത്യാവസ്ഥ തെളിയിച്ചു സ്റ്റേ ഓര്‍ഡര്‍ വാങ്ങി. തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി പ്രശ്‌നങ്ങള്‍ വരുത്തി കൊണ്ടേയിരുന്നു ഇന്നും അജ്ഞാതരായ ചില ആളുകള്‍.

അപ്പോഴും ഞങ്ങള്‍ നല്ല ഭക്ഷണം നല്‍കി നല്ല രീതിയില്‍ തന്നെയാണ് എലിഫന്റ് ഈറ്ററി കൊണ്ട് പൊയ്ക്കേണ്ടേിരുന്നത്. ഒടുവില്‍, ഞങ്ങളുടെ ഷോപ്പിന്റെ മുന്നിലുള്ള ഷാക്ക് അനധികൃതം ആണെന്ന് പറഞ്ഞു വിജിലന്‍സ് കേസ് വന്നു. വിജിലന്‍സ് അന്വേഷണം ആയി, പുകിലായി, കുറ്റം പറയരുതല്ലോ മുനിസിപ്പാലിറ്റി സെക്രട്ടറി നിര്‍ദാക്ഷണ്യം ഷാക്ക് പൊളിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലേക്ക് എത്തുകയും ചെയ്തു.

arun-gopi

'താല്‍കാലിക കെട്ടിട നിര്‍മ്മാണ കരം' അടച്ചു പെര്‍മിഷന്‍ വാങ്ങി തുടങ്ങിയ ഷാക്കിന്റെ കാര്യമാണിത്. ഒടുവില്‍ ഞങ്ങള്‍ക്ക് ഇതുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നു. അങ്ങനെ 2023 ന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ഈ സംരഭം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഞങള്‍ എലിഫന്റ് ഈറ്ററി എന്ന ഞങളുടെ സ്വപ്നം പാതി വഴിയില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ഈ സ്ഥാപനം നടത്തുന്നതും, കൊണ്ട് പോകുന്നതുമെല്ലാം സ്പൈസി എന്ന ഹോട്ടല്‍ ഉടമയാണ്.

ഞങ്ങള്‍ക്ക് എലിഫന്റ് ഈറ്ററി യുമായി യാതൊരു ബന്ധവുമില്ല. നാട്ടിലൊരു നല്ല ഭക്ഷണശാല എന്ന സ്വപ്നത്തിനായി ഞങ്ങള്‍ മുടക്കിയ ലക്ഷകണക്കിന് രൂപ നഷ്ടപ്പെട്ടവര്‍ ആണ് ഞങ്ങള്‍. ആ ഞങ്ങള്‍ക്ക് ഇനി ഒരു ചീത്തപ്പേരിന്റെ കൂടി ആവശ്യമില്ല. അതുകൊണ്ടു മാത്രമാണ് ഈ കുറിപ്പ്...

NB:നന്ദിയോടെ ഓര്‍ക്കാതെ വയ്യ, ഈ സ്ഥാപനം നന്നായി നടക്കുന്നതാണല്ലോ അതിനാല്‍ നാട്ടിലൊരു സ്ഥാപനം പൂട്ടിപോകാതിരിക്കാന്‍ സഹായിക്കാന്‍ ശ്രമിച്ച മുനിസിപ്പാലിറ്റി ചെയര്‍മാനെയും എംഎല്‍എ യെയും...' എന്നും പറഞ്ഞാണ് അരുണ്‍ ഗോപി കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: arun gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X