»   » എല്ലാത്തിനുമപ്പുറം ഞാന്‍ നന്ദി പറയുന്നത് ഒരാളോടാണ്, രാമലീലയുടെ സംവിധായകന്‍ പറയുന്നു

എല്ലാത്തിനുമപ്പുറം ഞാന്‍ നന്ദി പറയുന്നത് ഒരാളോടാണ്, രാമലീലയുടെ സംവിധായകന്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു ഒടുവില്‍ രാമലീല തിയേറ്ററിലെത്തി. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയില്‍ വന്ന ഗംഭീര വിജയമാണ് അരുണ്‍ ഗോപി അരവിന്ദ് എന്ന നവാഗത സംവിധായകനൊരുക്കിയ രാമലീല എന്ന ചിത്രം.

ഒന്നും ഏറ്റില്ല, രാമലീലയുടെ വിജയം അറിഞ്ഞ ദിലീപ് പൊട്ടിക്കരഞ്ഞു!!


ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് റിലീസ് പ്രതിസന്ധി നേരിട്ടിരുന്ന ചിത്രം എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് തിയേറ്ററിലെത്തിയത്. സിനിമ ജനം സ്വീകരിച്ചു ഗംഭീര വിജയമാക്കി. ഈ അവസ്ഥയില്‍ എല്ലാത്തിനും അപ്പുറം ഒരാളോടാണ് തനിക്ക് നന്ദി പറയാനുള്ളത് എന്ന് സംവിധായകന്‍, ദൈവത്തോട്!!


ramaleela

ഫേസ്ബുക്കിലൂടെയാണ് രാമലീലയുടെ വിജയത്തിലെ സന്തോഷം അറിയിച്ച് അരുണ്‍ ഗോപി എത്തിയത്. തനിക്കും തന്റെ സിനിമയ്ക്കും നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച തിരക്കഥാകൃത്ത് സച്ചിയ്ക്കും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബല്‍ ജേക്കബിനും നായകന്‍ ദിലീപിനും നന്ദി പറയാന്‍ അരുണ്‍ മറന്നില്ല.ചിത്രം ജനം സ്വീകരിച്ചു എന്നും രണ്ട് ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു എന്നുമുള്ള വാര്‍ത്ത എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നല്‍കുന്നു. എല്ലാത്തിനുമപ്പുറം എന്റെ ഈ യാത്രയില്‍ കൂടെ നിന്ന ദൈവത്തിന് നന്ദി- അരുണ്‍ ഗോപി എഴുതി.

English summary
Director Arun Gopi responds on Ramaleela success
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam