ടൊവിനോയോട് അസൂയ, ചെറിയ പൊളിയല്ലാട്ടോ വന്‍ പൊളി, അരുണ്‍ ഗോപിയുടെ ചിത്രം വൈറല്‍
രാമലീല എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ഗോപി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച തുടക്കമാണ് സംവിധായകന് മലയാളത്തില്‍ ലഭിച്ചത്. രാമലീലയ്ക്ക് പിന്നാലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവും സംവിധായകന്‌റെതായി പുറത്തിറങ്ങി. അതേസമയം സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള സംവിധായകനാണ് അരുണ്‍ ഗോപി. സംവിധായകന്റെ മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ ടൊവിനോ തോമസിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് അരുണ്‍ ഗോപി എത്തിയത്.

ചിത്രത്തിനൊപ്പം അരുണ്‍ ഗോപി കുറിച്ച ക്യാപ്ഷനും വൈറലായിരുന്നു. രാവിലെ മനുഷ്യനെ അസൂയ ആക്കി പണ്ടാരമടക്കാന്‍, ചെറിയ പൊളിയല്ലാട്ടോ വന്‍ പൊളി എന്ന അടിക്കുറിപ്പോടെയാണ് അരുണ്‍ ഗോപി ടൊവിനോയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് എത്തിയത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നിന്നാണ് സംവിധായകന്‍ ഈ ചിത്രം എടുത്തിരിക്കുന്നത്. അരുണ്‍ ഗോപിയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു,
ഇവരൊക്കെ എന്തിനുളള പുറപ്പാടാണെന്‌റെ ശിവനെ എന്നാണ് ഒരാള്‍ കുറിച്ചത്. ഇപ്പോഴാ ടൊവിനോ ശരിയ്ക്കും സൂപ്പര്‍മാന്‍ ആയത്. ഈശ്വരാ ഇതിന് പൊളികൊടുത്താല്‍ പറ്റില്ല, പൊപ്പൊളി കൊടുത്തേ പറ്റു എന്നിങ്ങനെയാണ് ചിത്രത്തിന് വന്നിരിക്കുന്ന മറ്റ് കമന്റുകള്‍. അതേസമയം ടൊവിനോയുടെതായി വരാറുളള മിക്ക വര്‍ക്കൗട്ട് ചിത്രങ്ങളും വൈറലാകാറുണ്ട്. അടുത്തിടെ പൃഥ്വിരാജിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചും നടന്‍ എത്തിയിരുന്നു. പൃഥ്വിയും ടൊവിനോക്കൊപ്പമുളള ചിത്രങ്ങള്‍ തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു.
നിലവില്‍ കൈനിറയെ സിനിമകളുമായി മലയാളത്തില്‍ മുന്നേറുന്ന താരമാണ് ടൊവിനോ തോമസ്. അടുത്തിടെ നിരവധി പുതിയ ചിത്രങ്ങള്‍ നടന്റെതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് നടന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കൂടാതെ ഫോറന്‍സിക്ക് എന്ന ചിത്രവും ടൊവിനോയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











