അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, നടിയെ പ്രശംസിച്ച് അരുണ്‍ ഗോപി
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി റിലീസ് ചെയ്ത സുരരൈ പോട്രു മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെ മുന്നേറുകയാണ്. സുധ കൊങ്കാര സംവിധാനം ചെയ്ത സുര്യ ചിത്രം കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളി താരം അപര്‍ണാ ബാലമുരളി നായികയായ ചിത്രത്തില്‍ നടി ഉര്‍വ്വശിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതകഥ പ്രമേയമാക്കികൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

സുരരൈ പോട്രു കണ്ടവരെല്ലാം സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. അതേസമയം മികച്ചൊരു തിയ്യേറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായതിന്‍റെ സങ്കടവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. സൂര്യ, അപര്‍ണ, ഉര്‍വ്വശി തുടങ്ങിയവരുടെ പ്രകടനത്തെ അഭിനന്ദിച്ചാണ് മിക്കവരും എത്തുന്നത്. ഒപ്പം സുധ കൊങ്കാരയുടെ സംവിധാന മികവിനെയും എല്ലാവരും പ്രശംസിക്കുന്നു. അതേസമയം സുരരൈ പോട്രിലെ അപര്‍ണയുടെ പ്രകടനത്തെ പുകഴ്കത്തി സംവിധായകന്‍ അരുണ്‍ ഗോപിയും എത്തിയിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. വീട്ടിലിരുന്ന് ആണ് കണ്ടതെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് അരുണ്‍ ഗോപി കുറിച്ചു. മനസുനിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം എന്നും അരുണ്‍ ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അരുണ്‍ ഗോപിക്ക് പുറമെ മലയാളി താരങ്ങളെല്ലാം അപര്‍ണയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്.
സുര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖീയ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ബാനറുകള്‍ ചേര്‍ന്നാണ് സുരരൈ പോട്ര് നിര്‍മ്മിച്ചിരിക്കുന്നത്. കരുണാസ്, ജാക്കി ഷ്റോഫ്, സമ്പത്ത് രാജ്, അച്യുത് കുമാര്‍, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിവി പ്രകാശ് കുമാറാണ് സുര്യ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സൂര്യ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തരംഗമായി മാറിയിരുന്നു.
സൂരറൈ പൊട്രു തന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണെന്ന് സൂര്യ പറഞ്ഞിരുന്നു. ഒപ്പം തന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ളതുമാണ്. നിങ്ങള്‍ നിങ്ങളില്‍ സത്യസന്ധരും ചുമതലകളില്‍ സമര്‍പ്പിതരുമാണെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതില്‍ നിന്ന് ഈ ലോകത്തിലെ ഒന്നിനും നിങ്ങളെ തടയാന്‍ കഴിയില്ല എന്ന സന്ദേശം ഈ സിനിമയിലൂടെ പുറത്തു കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രേക്ഷകര്‍ അവരുടെ അചഞ്ചലമായ പിന്തുണ ഞങ്ങളില്‍ വര്‍ഷിക്കുന്നത് തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും സൂര്യ മുന്‍പ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











