»   » പിന്നെയും പണി കിട്ടി.. ആ വാർത്തയും വ്യാജം.. ദിലീപ് കാരണം കഷ്ടപ്പെടുന്ന ഒരേ ഒരാൾ!!

പിന്നെയും പണി കിട്ടി.. ആ വാർത്തയും വ്യാജം.. ദിലീപ് കാരണം കഷ്ടപ്പെടുന്ന ഒരേ ഒരാൾ!!

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ഏറെ സങ്കടപ്പെടുന്നത് കോടികൾ മുടക്കി ആദ്യ ചിത്രം അണിയിച്ചൊരുക്കിയ ഒരു സംവിധായകനാണ്. രാമലീലയുടെ സംവിധായകൻ അരുൺ ഗോപി!

ജീവിതത്തിൽ ഏറ്റവും റൊമാൻറിക്കായ നിമിഷം, ടൊവിനോയുടെ മറുപടി കേട്ടാൽ നിങ്ങൾ കൈയ്യടിച്ചുപോവും!


ദിലീപ് ജയിലിലായതോടെ രാമലീല റിലീസ് ചെയ്യാൻ കഴിയാതെ പോയി. നായകൻ പുറത്തിറങ്ങുന്നത് വരെ കാത്ത് നിൽക്കാൻ സമയമില്ലെന്നും, സിനിമ സെപ്റ്റംബർ 22 ന് ചിത്രം റിലീസ് ചെയ്യും എന്നും വാർത്തകളുണ്ടായിരുന്നു. അത് വ്യാജമാണെന്ന് സംവിധായകൻ.


പുറത്ത് വന്ന വാർത്തകൾ

ദിലീപ് പുറത്തിറങ്ങാൻ കാത്ത് നിൽക്കാൻ കഴിയില്ല. അതുകൊണ്ട് രാമലീല സെപ്റ്റംബർ 22 ന് റിലീസ് ചെയ്യും എന്നാണ് പുറത്ത് വന്ന വാർത്തകൾ.


നിഷേധിച്ച് സംവിധായകൻ

എന്നാൽ ഈ വാർത്ത വ്യാജമാണെന്നും ചിത്രത്തിൻറെ റിലീസ് തീരുമാനിച്ചിട്ടില്ല എന്നും സംവിധായകൻ അരുൺ ഗോപി വ്യക്തമാക്കി. എന്നാൽ അധികം താമസിയാതെ ചിത്രം റിലീസ് ചെയ്യുമെന്നും സംവിധായകൻ അറിയിച്ചു.


ജനം സ്വീകരിയ്ക്കും

ദിലീപിൻറെ അറസ്റ്റ് രാമലീലയെ ബാധിക്കില്ല എന്നാണ് സംവിധായകൻറെയും മറ്റ് അണിയറ പ്രർത്തകരുടെയും വിശ്വാസം. ഇതുവരെ റിലീസ് ചെയ്ത ചിത്രത്തിൻറെ രണ്ട് ടീസറുകൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.


പുറത്തിറങ്ങുന്നത് വരെ എന്ന് ആദ്യം

ജൂലൈയിൽ രാമലീല റിലീസ് ചെയ്യാം എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ ആ സമയത്തായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയത്. ശേഷം ദിലീപ് പുറത്തിറങ്ങിയിട്ട് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.


ബിഗ് ബജറ്റ് ചിത്രം

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിക്കുന്ന സിനിമയാണ് രാമലീല. 25 കോടിയായിരുന്നു രാമലീലയ്ക്ക് വേണ്ടി ടോമിച്ചന്‍ ചിലവാക്കിയിരുന്നത്. റിലീസ് പ്രതിസന്ധിയിലാകുന്നതോടെ പെടുന്നത് നിർമാതാവാണ്.


അരുണിൻറെ ആദ്യ ചിത്രം

സംവിധായകന്‍ കെ മധുവിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയതാണ് അരുണ്‍ ഗോപി. പല സംവിധായകരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അരുണിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് രാമലീല. നാലര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് അരുണ്‍ ഗോപി രാമലീലയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.


രാഷ്ട്രീയ കഥ

ഒരു ദിവസം എംഎല്‍എ ആകേണ്ടി വന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രാമനുണ്ണിയുടെ വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും സുതാര്യമാണ്. ഒന്നിലേക്കും എടുത്ത് ചാടിപ്പുറപ്പെടാത്ത രാമനുണ്ണിക്ക് വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ കാതല്‍. രാമനുണ്ണിയായി ദിലീപ് എത്തുന്ന ചിത്രത്തില്‍ പ്രയാഗയാണ് നായിക. രാധിക ശരത്ത് കുമാര്‍, സലിം കുമാര്‍, മുകേഷ്, സിദ്ധിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.


വഴിമുട്ടിയ മറ്റ് സിനിമകള്‍

രാമലീലമാത്രമല്ല, ദിലീപിന്റെ അറസ്റ്റോട് വഴിമുട്ടിയ വേറെയും സിനിമകളുണ്ട്. 12 കോടി ബജറ്റില്‍ ഒരുക്കുന്ന കമാരസംഭവം എന്ന ചിത്രം പാതി ഷൂട്ടിങ് പൂര്‍ത്തിയാക്കി നില്‍ക്കുകയാണ്. പ്രൊഫസര്‍ ഡിങ്കന്‍, പിക്ക് പോക്കറ്റ് എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളും ദിലീപില്ലാതെ വയ്യ എന്ന അവസ്ഥയിലാണ്.


English summary
Director Arun Gopy reacts to rumours of Dileep’s Ramleela hitting screens on September 22

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam