മോഹന്‍ലാല്‍ ചിത്രത്തിന് മുമ്പ് അരുണ്‍ ഗോപിയുടെ കിടിലം സര്‍പ്രൈസ്! നായകനായി അരങ്ങേറ്റം!

By Jince K Benny

Recommended Video

രാമലീല സംവിധായകന്റെ കിടിലൻ സർപ്രൈസ് | filmibeat Malayalam

നടന്മാര്‍ സംവിധായകരായും സംവിധായകര്‍ നടന്മാരായും മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള രൂപാന്തരത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുമ്പോള്‍ നായകാനായി പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് അരുണ്‍ ഗോപി എന്ന സംവിധായകന്‍.

ആദ്യ ചിത്രം കൊണ്ടുതന്നെ മലയാള സിനിമയില്‍ സ്വന്തം പേര് പതിപ്പിച്ച സംവിധായകനാണ് അരുണ്‍ ഗോപി. ദിലീപിനെ നായകനാക്കി ഒരുക്കിയ രാമലീലയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ ചിത്രവും അരുണ്‍ ഗോപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് അഭിനയത്തിലും ഒരു കൈനോക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

അരുണ്‍ ഗോപി നായകനാകുന്നു

അരുണ്‍ ഗോപി നായകനാകുന്നു

മാധ്യമ പ്രവര്‍ത്തകനായ രതീഷ് രഘുനാന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അരുണ്‍ ഗോപി നായകനായി എത്തുന്നത്. സംവിധായകന്‍ തന്നെ രചന നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി അവസാനം ആരംഭിക്കും. ശ്രീവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍ക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനം പിന്നാലെ

ഔദ്യോഗിക പ്രഖ്യാപനം പിന്നാലെ

ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ പേരും മറ്റ് അഭിനേതാക്കളേക്കുറിച്ചുള്ള വിവരങ്ങളും പിന്നാലെ അറിയിക്കും. ചിത്രത്തേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും പിന്നാലെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

രാമലീല

രാമലീല

പൂജ റിലീസായി സെപ്തംബര്‍ 28ന് തിയറ്ററിലെത്തിയ രാമലീല എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു അരുണ്‍ ഗോപി സംവിധായകനായി അരങ്ങേറിയത്. ഏറെ പ്രതിസന്ധികളിലൂടെ കടന്ന് പോയ ചിത്രം മലയാളത്തിലെ പത്താമത്തെ 50 കോടി ചിത്രമായി.

ഹിറ്റ് മേക്കര്‍

ഹിറ്റ് മേക്കര്‍

ആദ്യ ചിത്രം കൊണ്ട് ഒരു മാസ് ഹിറ്റ് ഒരുക്കാനുള്ള ഫയര്‍ തന്നിലുണ്ടെന്ന് തെളിയിച്ച സംവിധായകനാണ് അരുണ്‍ ഗോപി. സച്ചിയുടെ തിരക്കഥയില്‍ ഒരുക്കിയ രാമലീലയില്‍ തുടക്കക്കാരന്റെ പതര്‍ച്ചകളുണ്ടായിരുന്നില്ല.

മോഹന്‍ലാല്‍ ചിത്രം

മോഹന്‍ലാല്‍ ചിത്രം

രാമലീലയ്ക്ക് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് മോഹന്‍ലാലാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാമലീല നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ്. ഏപ്രില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X