twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    By Aswathi
    |

    കഴിഞ്ഞ ദിവസം സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. ശ്രീനിവാസന്റെ സിനിമകള്‍ വെറുപ്പാണെന്നും സ്‌ക്രിപ്റ്റില്ലാതെ സിനിമ ചെയ്യണമെന്നും രാജീവ് രവി പറഞ്ഞത് വിനീത് ശ്രീനിവാസനെയും ധ്യാന്‍ ശ്രീനിവാസനെയും അവരുടെ സുഹൃത്തുക്കളായി സിനിമാ ഇന്റസ്ട്രിയിലുള്ള അജു വര്‍ഗീസ്, ഷാന്‍ റഹ്മാന്‍, ജൂഡ് ആന്റണി ജോസഫ്, നിവിന്‍ പോളി തുടങ്ങിവരെയും വേദനിപ്പിച്ചിരുന്നു.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    യുവതാരങ്ങള്‍ വിഷയത്തില്‍ ഫേസ്ബുക്ക് വഴി പ്രതികരിക്കവെ സംവിധായകന്‍ ആഷിഖ് അബുവും തിരക്കഥാകൃത്ത് ഗിരീഷ് കുമാറും രാജീവിന്റെ ഭാര്യയും സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസും രാജീവിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.

    'മലയാളിയെ അരാഷ്ട്രീയ വത്ക്കരിക്കുന്നതില്‍ നമ്മുടെ സിനിമകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നത് സമ്മതിച്ച് കൊടുക്കാവുന്ന വാദം തന്നെയല്ലേ? പരിഹാസവും വെറുപ്പും രണ്ടല്ലേ? ഒരാളുടെ പ്രിയപ്പെട്ട സിനിമ മറ്റൊരാള്‍ക് ഇഷ്ട്ടപെടതിരുന്നു കൂടെ? രാജീവേട്ടന്‍ പറഞ്ഞ കാര്യങ്ങളിലെ ഗൗരവം കൃത്യമായി മനസിലാക്കിയ ഒരാള്‍ സാക്ഷാല്‍ ശ്രീനിവാസന്‍ തന്നെയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു'- എന്ന് ആഷിഖ് അബു പോസ്റ്റ് ചെയ്തു.

    വിഷയത്തില്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളെ കുറിച്ച്

    ഈ തന്ത്രം പഠിപ്പിച്ചാല്‍ കൊള്ളാം

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    രാജീവ് രവിയുടെ അഭിമുഖത്തില്‍ ആദ്യം പ്രതികരിച്ചത് മകന്‍ വിനീത് ശ്രീനിവാസനാണ്. 'സ്‌ക്രിപ്റ്റ് ഇല്ലാതെ സിനിമ എടുക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്നു കേട്ടു. ആശയം വിപ്ലവകരമാണ്. സ്‌ക്രിപ്റ്റ് എഴുതി ആയുസ്സിന്റെ ഒരു നല്ല ഭാഗം നഷ്ടപ്പെടുത്തേണ്ടല്ലോ. ഈ പുതിയ വിദ്യ ഒന്നു പഠിച്ചാല്‍ കൊള്ളാം. ഒപ്പം, ചുവരില്ലാതെ ചിത്രം വരക്കാനും തറ കെട്ടാതെ വീടുണ്ടാക്കാനും കൂടി ആരെങ്കിലും ഒന്നു പഠിപ്പിച്ചു തരുമോ?

    അടിക്കുറിപ്പ് : വിഘടനവാദികളും പ്രതിക്രിയാവാദികളും കൂടി എന്നെ തെറി വിളിക്കരുത്. ഞാന്‍ ഒരു പാവമാണ്. എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ ചില ചോദ്യങ്ങള്‍ പങ്കു വെച്ചു എന്നേ ഉള്ളൂ!! എന്ന് ശ്രീനിവാസന്റെ മകന്‍ ഒപ്പ്'- എന്നാണ് വിനീതിന്റെ പോസ്റ്റ്.

    ഞാന്‍ സ്റ്റീവ് ലോപ്പസ് അല്ല

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ ആരെ പറ്റി അഭിപ്രായം പറയുന്നു എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. ശ്യാമള, നായകന്‍, പള്‍പ്പ് ഫിക്ഷന്‍, തുടങ്ങിയ സിനികള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകും, പക്ഷേ ഭൂരിപക്ഷം ആളുകള്‍ ഇഷ്ടപ്പെടുന്ന ഈ സിനിമകളുടെ സൃഷ്ടാക്കളെ ഫ്രോഡ് എന്നും പൈസ ഉണ്ടാക്കി വീട്ടില്‍ ഇരിക്കുന്നുമെന്നൊക്കെ പരസ്യമായി വ്യക്തിഹത്യ ചെയ്യുന്നതിനു മുമ്പ് അവര്‍ നില്‍ക്കുന്ന അതേ സിനിമാ മേഖലയില്‍ നാം എവിടെ നില്‍ക്കുന്നു എന്നു കൂടി ആലോചിച്ചാല്‍ നല്ലതായിരിക്കും.

    ഞാന്‍ സ്റ്റീവ് ലോപ്പസ് അല്ല, ധ്യാന്‍ ശ്രീനിവാസന്‍.... ഇങ്ങനൊക്കെ പറയാന്‍ ഞാന്‍ ആരുമല്ല, പക്ഷെ അച്ഛനെപ്പറ്റി പറഞ്ഞാല്‍ സഹിക്കില്ല...' (എന്ന് മണി രത്‌നത്തിന്റെയും ടരന്റിനോയുടേയും ശ്രീനിവാസന്റെയും കടുത്ത ആരാധകന്‍' എന്നു പറഞ്ഞാണ് ധ്യാന്‍ ശ്രീനിവാസന്റെ കുറിപ്പ്.

    നിവിന്‍ പോളി

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    നിവിന്‍ പോളി നീണ്ട കുറിപ്പുകളെഴുതി പ്രതികരിക്കാനൊന്നും പോയില്ല. ഔദ്യോഗിക പേജിലെയും പേഴ്‌സണല്‍ പേജിലെയും കവര്‍ ഇമേജി മാറ്റി. കഥ തിരക്കഥ ശ്രീനിവാസന്‍ എന്ന കുറിപ്പോടെയുള്ള പോസ്റ്റ്. അതില്‍ നിവിന്റെ പ്രതിഷേധവുമുണ്ട്.

    അജു വര്‍ഗീസ്

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    ഒരു അഭിമുഖം വായിച്ചു. ഞാന്‍ വായിച്ചതിന്റെ കുഴപ്പം ആണോ എന്തോ സഹതാപം തോന്നിപോയി. ഒരുപാട് പേര് ആരാധിക്കുന്ന, സ്വന്തം മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തികളെ കുറ്റം പറയുന്നത് ആകും അതില്‍ പറഞ്ഞ യുവജനം കണ്ടു പഠിക്കേണ്ട, ജീവിതത്തില്‍ ശീലിക്കെണ്ട രീതി- എന്ന് പറഞ്ഞ് അജുവും പോസ്റ്റി.

    ജൂഡ് ആന്റണി ജോസഫ്

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    ശ്രീനിവാസന്‍, മണി രത്‌നം ടാരന്ടിനോ ഇവര്‍ മൂന്നു പെരുമാണെന്റെ ഹീറോസ്. You see the irony, don't you. മൂന്ന് പേരും പുച്ഛിക്കപ്പെട്ടവരാണ്. അത് കൊണ്ട് കച്ചവട സിനിമകള്‍ എടുത്ത് പുച്ഛിക്കപെട്ടാല്‍ അങ്ങ് പോട്ടെ എന്ന് വക്കും ഞാന്‍. പക്ഷെ എടുക്കുന്നത് കാശു മുടക്കുന്നവന് അത് തിരിച്ച് കിട്ടാനുള്ള സിനിമകള്‍ ആയിരിക്കും. I always play cricket. എന്ന് പോസ്റ്റിട്ട് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും പ്രതികരിച്ചു.

    വ്യാസന്‍ എടവക്കാട്

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    സിനിമ ചെയ്യാന്‍ തിരക്കഥ വേണ്ടാത്ത, അഥവാ അങ്ങിനെ ഒരു സാധനം ഉണ്ടെങ്കില്‍ അതു കത്തിച്ച് ബീഡിവലിക്കുന്ന ഇതു പോലുള്ള മഹാരഥന്മാര്‍ ഇനിയും ഉണ്ടൊ ആവോ? എന്ന് ചോദിച്ചാണ് വ്യാസന്‍ എടവക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    ഷാന്‍ റഹ്മാന്‍

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    വിനീതിന്റെ അടുത്ത സുഹൃത്തും സംഗീത സംവിധായകനായ ഷാന്‍ റഹ്മാനും ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ പ്രതിഷേധം അറിയിച്ചു. സ്‌ക്രിപ്‌റ്റെവിടെ?? സ്‌ക്രിപ്റ്റ് വേണ്ടെന്നു വച്ചു... ചിന്താവിഷ്ടയായ ശ്യാമള എന്ന മനോഹരമായ സിനിമയില്‍ നമ്മള്‍ കണ്ട ആ ഡയറക്ടറെ ഓര്‍മ വരുന്നു എന്നാണ് ഷാനിന്റെ പോസറ്റ്.

    ആഷിഖ് അബു

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    രാജീവ് രവിയെ പിന്തുണച്ചുകൊണ്ടാണ് ആഷിഖിന്റെ പോസ്റ്റ്. മലയാളിയെ അരാഷ്ട്രീയ വത്ക്കരിക്കുന്നതില്‍ നമ്മുടെ സിനിമകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നത് സമ്മതിച്ച് കൊടുക്കാവുന്ന വാദം തന്നെയല്ലേ? പരിഹാസവും വെറുപ്പും രണ്ടല്ലേ? ഒരാളുടെ പ്രിയപ്പെട്ട സിനിമ മറ്റൊരാള്‍ക് ഇഷ്ട്ടപെടതിരുന്നു കൂടെ? രാജീവേട്ടന്‍ പറഞ്ഞ കാര്യങ്ങളിലെ ഗൗരവം കൃത്യമായി മനസിലാക്കിയ ഒരാള്‍ സാക്ഷാല്‍ ശ്രീനിവാസന്‍ തന്നെയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു- എന്ന് ആഷിഖ് അബു പോസ്റ്റ് ചെയ്തു.

    ഗീതു മോഹന്‍ദാസ്

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    രാജീവ് രവി അങ്ങിനെ പറഞ്ഞില്ലെന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞുവെന്ന് നേരത്തെ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും നിഷേധിച്ചുകൊണ്ടാണ് മണിക്കൂറുകള്‍ക്ക് മുമ്പ് ഗീതുമോഹന്‍ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാജീവ് രവി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെയും ഇഷ്ടങ്ങളുടെയും രാഷ്ട്രീയത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നാണ് ഗീതു പറയുന്നത്.

    ഗിരീഷ് കുമാര്‍

    രാജീവ് രവിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും

    രാജീവ് രവിയെ പിന്തുണച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് ഗിരീഷ് കുമാറിന്റെ പോസ്റ്റ്. അഭിമുഖം വായിച്ചിട്ടാണു സിനിമാക്കാര്‍ ബഹളമുണ്ടാക്കിയതെങ്കില്‍ അതവര്‍ക്കു കാര്യങ്ങള്‍ തെളിഞ്ഞു കിട്ടാത്തതു കൊണ്ടോ പൂര്‍ണ്ണമായി അതു വായിച്ചു നോക്കാനുള്ള ക്ഷമയില്ലാത്തതു കൊണ്ടോ ആണെന്ന് പറഞ്ഞുകൊണ്ടാണ് ഗിരീഷ് കുമാറിന്റെ പോസ്റ്റ്. അവസാനം രാജീവ് രവിയ്ക്ക് ഒരു സല്യൂട്ട് നല്‍കിയാണ് ഗിരീഷ് കുമാറിന്റെ നീണ്ട പോസ്റ്റ് അവസാനിക്കുന്നത്.

    English summary
    Director Ashiq Abu support Rajeev Ravi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X