റിലീസ് ദിനം 'തമാശ' കാണാനിറങ്ങി പോലീസിന്‌റെ പിടിയിലായി! രസകരമായ അനുഭവം പങ്കുവെച്ച് സംവിധായകന്‍

By Midhun Raj

വിനയ് ഫോര്‍ട്ടിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു തമാശ. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രം ശ്രീനിവാസന്‍ മാഷുടെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞത്. വിനയ് ഫോര്‍ട്ടിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു തമാശ. നടനൊപ്പം ചിന്നു ചാന്ദ്‌നി, ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, നവാസ് വളളിക്കുന്ന്, അരുണ്‍ കുര്യന്‍ തുടങ്ങിയവരും മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്. ഷഹബാസ് അമനും റെക്‌സ് വിജയനും ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

thamasha

തമാശ പുറത്തിറങ്ങി ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. 2019 ജൂണ്‍ അഞ്ചിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയത്. തമാശയുടെ ഒന്നാം വാര്‍ഷികത്തില്‍ സംവിധായകന്‍ അഷ്ഫഫ് ഹംസയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമാശയുടെ റിലീസുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവമാണ് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ റിലീസ് ദിവസം തിയ്യേറ്ററിലേക്ക് പാഞ്ഞ തന്നെ പോലീസ് പിടിച്ച കഥ സംവിധായകന്‍ പറയുന്നു.

അഷ്‌റഫ് ഹംസയുടെ വാക്കുകളിലേക്ക്: 'തമാശ'... ഇന്നെന്റെ സിനിമ റിലീസാണ്. പടം തുടങ്ങിക്കാണും സര്‍, അതു കൊണ്ട് വേഗത കൂടിപ്പോയതാണ്. പോലീസുകാര്‍ ചിരിയോടെ അടുത്തേക്ക് വന്നു, 'ഓ, ഡയറക്ടര്‍ ആണല്ലേ. ഏതാ പടം? 'തമാശ'.. ഓള്‍ ദ ബെസ്റ്റ്. ധൈര്യമായി പോകൂ.. ഇത്രേം വേഗത വേണ്ട. എല്ലാവരും ചിരിയോടെ ആശംസിച്ചു. നന്നായി വരുമെന്ന് ....എല്ലാവര്‍ക്കും നന്ദി. അഷ്‌റഫ് ഹംസ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രമേയംകൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടുമാണ് അഷ്ഫഫ് ഹംസയുടെ തമാശ പ്രേക്ഷകര്‍ ഏറ്റെടുത്തത്. മൗത്ത് പബ്ലിസിറ്റിയാണ് സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായത്. സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അഷ്‌റഫ് ഹംസ തന്നെ കഥയെഴുതിയ ചിത്രം സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചത്.

Read more about: Vinay Forrt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X