ഇത്രയും സുന്ദരി ഇയാളെ എങ്ങനെ കെട്ടി? പണം നോക്കിയാണ്! വീണ്ടും ആറ്റ്‌ലിയെയും ഭാര്യയെയും പരിഹസിച്ച് സോഷ്യൽ മീഡിയ

തമിഴില്‍ നിന്നും ബോളിവുഡിലെത്തി വിജയ സിനിമകള്‍ സംവിധാനം ചെയ്ത് തിളങ്ങി നില്‍ക്കുകയാണ് സംവിധായകന്‍ ആറ്റ്‌ലി. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ എന്ന സിനിമ വലിയ തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെ ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള ആറ്റ്‌ലിയുടെ ചില വീഡിയോസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ അംബാനി കുടുംബത്തില്‍ നടന്ന താരവിവാഹത്തില്‍ പങ്കെടുക്കാന്‍ ആറ്റ്‌ലിയും ഭാര്യ പ്രിയയും ഒരുമിച്ചാണ് എത്തിയത്. ചടങ്ങുകള്‍ ഓരോന്നിനായി താരദമ്പതിമാര്‍ ഒരുമിച്ച് പോവുന്നതും വരുന്നതുമൊക്കെ പുറത്ത് വന്നു. എന്നാല്‍ വളരെ മോശമായിട്ടുള്ള കമന്റുകളാണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Atlee

ആറ്റ്ലി കുമാര്‍ തന്റെ സുന്ദരിയായ ഭാര്യയ്ക്കൊപ്പം, അവരെ കുറിച്ച് ഒരു വാക്ക് പറയാമോ എന്ന് ആരാധകരോട് ചോദിച്ച് കൊണ്ടാണ് താരങ്ങളുടെ വീഡിയോ ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ ആറ്റ്‌ലിയുടെ നിറത്തെ കുറ്റപ്പെടുത്തിയും ഭാര്യയെ വിമര്‍ശിച്ചുമൊക്കെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്.

പണമാണ് വലുതെന്ന് ഇതുപോലെയുള്ള താരങ്ങളെ കണ്ടാല്‍ മനസിലാവും, ഇത്രയും സുന്ദരിയായ പെണ്‍കുട്ടിയ്ക്ക് ഇയാളെ എങ്ങനെ ഭര്‍ത്താവായി കാണാന്‍ സാധിച്ചു... എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. ചിലര്‍ പ്രിയയുടെ വസ്ത്രധാരണത്തെയും കളിയാക്കുന്നുണ്ട്. ചിലര്‍ക്ക് മഞ്ഞ നിറമുള്ള സാരി ഉടുത്താല്‍ ഭംഗിയുണ്ടാവും. ഇവിടെ സാരിയില്‍ ഒട്ടും കംഫര്‍ട്ട് അല്ലാതെയാണ് പ്രിയ നില്‍ക്കുന്നതെന്നാണ് ഒരാള്‍ പറയുന്നത്.

അതേ സമയം മുന്‍പ് ഉണ്ടായിരുന്നതിനെക്കാളും പോസിറ്റീവായി ആളുകള്‍ മാറി എന്നതും ശ്രദ്ധേയമാണ്. നെഗറ്റീവ് കമന്റുകള്‍ക്കിടയില്‍ താരങ്ങളെ പിന്തുണച്ച് കൊണ്ടാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്.

Atlee

'കറുത്ത നിറമാണെങ്കില്‍ എന്താണ് കുഴപ്പം. ഒരു വ്യക്തിക്ക് നല്ലൊരു ഹൃദയം ഉണ്ടായിരിക്കണം, അതിനൊപ്പം കലയും ഉണ്ടെങ്കില്‍ അതില്‍പരം സുന്ദരമായിട്ടുള്ളത് മറ്റെന്താണ്? നിറത്തില്‍ വിവേചനം കാണിക്കുന്ന പെണ്‍കുട്ടികള്‍ ആറ്റ്‌ലിയുടെ ഭാര്യയെ കണ്ട് പഠിക്കുക...' എന്നിങ്ങനെ താരദമ്പതിമാര്‍ക്ക് ആശംസകളുമായിട്ടാണ് ചിലര്‍ എത്തുന്നത്.

തമിഴ് സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് ആറ്റ്ലി. രാജറാണി എന്ന സിനിമയ്ക്ക് രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത് കൊണ്ടാണ് ആറ്റ്‌ലി ശ്രദ്ധേയനാവുന്നത്. അവിടുന്നിങ്ങോട്ട് വിജയുടെ തെറി, മെഴ്‌സല്‍, ബിഗില്‍ എന്നിങ്ങനെ നിരവധി സിനിമകളുടെ സംവിധായകനായി. ഇടയ്ക്ക് സിനിമ നിര്‍മാണത്തിലേക്കും താരം ഇറങ്ങിയിരുന്നു.

ആദ്യ സിനിമ റിലീസ് ചെയ്തതിന് ശേഷം 2014 ലായിരുന്നു ആറ്റ്‌ലിയും പ്രിയയും തമ്മിലുള്ള വിവാഹം. കഴിഞ്ഞ ജനുവരിയില്‍ താരദമ്പതിമാര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇപ്പോള്‍ മകനൊപ്പം സന്തുഷ്ടരായി ജീവിക്കുകയാണ്. പലപ്പോഴും ഭാര്യയുടെ കൂടെയുള്ള ചിത്രങ്ങളോ വീഡിയോയോ പുറത്ത് വന്നാല്‍ സമാനമായ രീതിയില്‍ ആറ്റ്‌ലി വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍.

ഹിന്ദിയിലെ ഹിറ്റ് ചിത്രത്തിൻ്റെ അടുത്ത ഭാഗമായ ദബാംഗ് 4 ആണ് ആറ്റ്ലി സംവിധാനം ചെയ്യാൻ പോകുന്നത്.

More from Filmibeat

Read more about: atlee
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X