ഞങ്ങള്‍ പ്രഗ്നന്റാണ്, ഭാര്യയുടെ കൂടെ വന്ന് സന്തോഷം പങ്കുവെച്ച് ആറ്റ്‌ലി; നിറവയര്‍ ചിത്രങ്ങളുമായി പ്രിയയും

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് ഇന്ത്യയിലാകെ ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ആറ്റ്‌ലി. സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കിയ ആറ്റ്‌ലിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ആരാധകരും കാത്തിരുന്നത്. എന്നാല്‍ തന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് സംവിധായകനിപ്പോള്‍ എത്തിയിരിക്കുന്നത്.

താനൊരു അച്ഛനാവാന്‍ പോവുകയാണെന്നും ഭാര്യ ഗര്‍ഭിണിയാണെന്നുമുള്ള കാര്യമാണ് ആറ്റ്‌ലി പറയുന്നത്. ഒപ്പം നിറവയറിലുള്ള ഭാര്യയുടെ ചിത്രങ്ങള്‍ സംവിധായകന്‍ പുറത്ത് വിടുകയും ചെയ്തിരിക്കുകയാണ്. വിശദമായി വായിക്കാം...

ഞങ്ങളുടെ കുടുംബം വലുതാവാന്‍ പോവുകയാണെന്ന കാര്യം സന്തോഷത്തോട് കൂടി അറിയിക്കുകയാണ്

'ഞങ്ങള്‍ ഗര്‍ഭിണിയാണെന്ന കാര്യം സന്തോഷത്തോട് കൂടി അറിയിക്കുകയാണ്. നിങ്ങളെല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും വേണം. സ്‌നേഹത്തോടെ നിങ്ങളുടെ ആറ്റ്‌ലിയും പ്രിയ ആറ്റ്‌ലിയും', എന്നുമാണ് സംവിധായകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഞങ്ങളുടെ കുടുംബം വലുതാവാന്‍ പോവുകയാണെന്ന കാര്യം സന്തോഷത്തോട് കൂടി അറിയിക്കുകയാണ്. അതേ ഞങ്ങളിവരുവരും പ്രഗ്നന്റാണെന്നും ആറ്റ്‌ലി പറയുന്നു. മാത്രമല്ല പ്രിയയുടെ നിറവയര്‍ കാണുന്ന തരത്തിലുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുകയാണ്.

പ്രണയാതുരമായി ഫോട്ടോഷൂട്ട് നടത്തിയതുമടക്കം നിരവധി ചിത്രങ്ങളാണ് പുറത്ത് വിട്ടത്

ഇരുവരും പെറ്റ് ഡോഗിനൊപ്പം ഇരിക്കുന്നതും പ്രണയാതുരമായി ഫോട്ടോഷൂട്ട് നടത്തിയതുമടക്കം നിരവധി ചിത്രങ്ങളാണ് സംവിധായകന്‍ പുറത്ത് വിട്ടിരിക്കുന്നത്. വാര്‍ത്ത പുറത്തന് വന്നതിന് പിന്നാലെ താരദമ്പതിമാര്‍ക്ക് ആശംസാപ്രവാഹമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. നടി രശ്മിക മന്ദാന, മുതല്‍ സെലിബ്രിറ്റികളും ആശംസ അറിയിക്കുന്നു.

 ആറ്റ്‌ലിയെയും ഭാര്യയെയും കളിയാക്കുന്നവരും കുറവല്ല

അതേ സമയം ആറ്റ്‌ലിയെയും ഭാര്യയെയും കളിയാക്കുന്നവരും കുറവല്ല. മുന്‍പും നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ ഏറെ വിമര്‍ശനം നേരിട്ടവരാണ് ആറ്റ്‌ലിയും പ്രിയയും. സംവിധായകന്റെയും ഭാര്യയും നിറവ്യത്യാസമായിരുന്നു പലര്‍ക്കും അതൃപ്തിയുണ്ടാക്കാന്‍ കാരണമായത്. എന്നാല്‍ തന്റെ ഭര്‍ത്താവിനൊപ്പം അത്രയും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും അതില്‍ മറ്റാരും അഭിപ്രായം പറയേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് പ്രിയ ആറ്റ്‌ലി.

ഒപ്പം ഒരു കുഞ്ഞിനെ കൂടി സ്വാഗതം ചെയ്യാന്‍ പോവുകയാണ്

സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും നേരിടാനും പോരാടാനും ഇരുവരും തയ്യാറാണെന്നാണ് ഇതില്‍ നിന്നും മനസിലാവുന്നത്. ഒപ്പം ഒരു കുഞ്ഞിനെ കൂടി സ്വാഗതം ചെയ്യാന്‍ പോവുകയാണ്. അവരുടെ പിന്തുണ എത്രത്തോളമുണ്ടെന്നാണ് ഇതെല്ലാം കാണിക്കുന്നത്. അതിനിടയില്‍ വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് ശരിയാണോ എന്നാണ് ആരാധകരും ചോദിക്കുന്നത്.

 2014 ലായിരുന്നു ആറ്റ്‌ലിയും പ്രിയയും തമ്മില്‍ വിവാഹിതരാവുന്നത്

തന്റെ ആദ്യ സിനിമയായ രാജ റാണി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിച്ചതിന് ശേഷമാണ് ആറ്റ്‌ലി വിവാഹിതനാവുന്നത്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ലായിരുന്നു ആറ്റ്‌ലിയും പ്രിയയും തമ്മില്‍ വിവാഹിതരാവുന്നത്.

കഴിഞ്ഞ മാസമാണ് ഇരുവരും അവരുടെ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ താരദമ്പതിമാര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെ പോവുന്ന സന്തോഷത്തിലാണ് ആരാധകരും.

 ഇനി ഷാരൂഖ് ഖാനെ നായകനാക്കുന്ന ജവാന്‍ എന്ന ചിത്രമാണ് വരാനിരിക്കുന്നത്

രാജറാണിയ്ക്ക് ശേഷം തെറി, മെര്‍സല്‍, ബിഗില്‍, എന്നിങ്ങനെ ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. രണ്ട് സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഇനി ഷാരൂഖ് ഖാനെ നായകനാക്കുന്ന ജവാന്‍ എന്ന ചിത്രമാണ് വരാനിരിക്കുന്നത്. നയന്‍താരയാണ് ഈ ചിത്രത്തിലെ നായിക.

More from Filmibeat

Read more about: atlee ആറ്റ്‌ലി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X