പ്രേമം വിചാരിക്കാത്ത സമയത്ത് കലാപമുണ്ടാക്കിയെന്ന് ബി.ഉണ്ണികൃഷ്ണന്‍
പ്രേമം ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സമയത്താണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അതുപോലെ തന്നെയായിരുന്നു അല്‍ഫേണ്‍സ് പുത്രന്റെ പ്രേമം സിനിമയും. വിചാരിക്കാത്ത സമയത്താണ് പ്രേമം കലാപമുണ്ടാക്കിയതെന്ന് പറഞ്ഞിരിക്കുന്നത് തിരക്കഥാക്കൃത്തും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനാണ്.
വലിയ പ്രതീക്ഷയോ ക്ലൈമാക്‌സോ, ട്വിസ്‌റ്റോ പ്രതീക്ഷിച്ച് പ്രേമം കാണാന്‍ തിയറ്ററിലേക്ക് ആരും പോകരുതെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ റിലീസിനുമുന്‍പ് തന്നെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. എന്നാല്‍, അതെല്ലാം സംഭവിച്ചത് റിലീസിന് ശേഷം ആയിരിക്കുമെന്ന് അല്‍ഫോണ്‍സ് അറിഞ്ഞിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഒരു കുറ്റകൃത്യവും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ല. പൈറസി അപ്പാടെ തുടച്ചുമാറ്റുക എന്നത് അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും അല്‍ഫോണ്‍സ് പുത്രനോട് മാധ്യമങ്ങള്‍ കാണിച്ചത് തീരെ ശരിയായിലെന്നും അദ്ദേഹം പറയുകയുണ്ടായി.
പ്രേമം എന്ന ഹിറ്റ് ചിത്രം മലയാളത്തിന് സമ്മാനിച്ച അദ്ദേഹത്തെ സ്വന്തം സിനിമ ചോര്‍ത്തി പുറത്തുവിട്ട സ്ഥിരബുദ്ധിയില്ലാത്തയാളായി ചിത്രീകരിച്ചത് ഒട്ടും ശരിയായില്ല. ഇത് അദ്ദേഹത്തെ മാനസികമായി തന്നെ തളര്‍ത്തികളഞ്ഞിട്ടുണ്ടാകുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Click it and Unblock the Notifications











