twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു! മകള്‍ താരമായി മാറിയതിന് പിന്നാലെ അച്ഛന്‍റെ വിയോഗം!

    |

    Recommended Video

    സംവിധായകന്‍ ബാബു നാരായണന് വിട | filmibeat Malayalam

    വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകരിലൊരാളായ ബാബു നാരായണന്‍ അന്തരിച്ചുവെന്ന വാര്‍ത്തയാണ് ശനിയാഴ്ച രാവിലെ പുറത്തുവന്നത്. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. അനില്‍-ബാബു കൂട്ടുകെട്ടില്‍ 24 ഓളം ചിത്രങ്ങളാണ് ഇരുവരും ഒരുക്കിയത്. 2004 ല്‍ പറയാം എന്ന സിനിമയൊരുക്കിയതിന് പിന്നാലെയായി അദ്ദേഹം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. നൂറ വിത്ത് ലവ് എന്ന ചിത്രത്തിലൂടെ 2013 ല്‍ സ്വതന്ത്ര്യ സംവിധായകനായാണ് അദ്ദേഹം പിന്നീട് തിരിച്ചെത്തിയത്. ഹരിഹരന്റെ സംവിധാന സഹായിയായാണ് ബാബു സിനിമയില്‍ തുടക്കം കുറിച്ചത്.

    മാന്ത്രികച്ചെപ്പിലൂടെയാണ് അനില്‍-ബാബു കൂട്ടുകെട്ടിന് തുടക്കമായത്. ഈ സിനിമ ഹിറ്റായി മാറിയതോടെ ഇരുവരുടേയും ഭാഗ്യവും തെളിയുകയായിരുന്നു. സ്ത്രീധനം, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, കുടുംബവിശേഷം, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, കളിയൂഞ്ഞാല്‍, രഥോല്‍ത്സവം, മയില്‍പ്പീലിക്കാവ് തുടങ്ങിയ സിനിമകളെല്ലാം ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നതാണ്. പറയാം എന്ന ചിത്രത്തിനായാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. പിന്നീട് സ്വതന്ത്ര്യ സംവിധായകനായി അരങ്ങേറുകയായിരുന്നു ബാബു നാരായണന്‍.

    Babu Narayanan

    അദ്ദേഹത്തിന് പിന്നാലെയായി മകളും സിനിമയില്‍ അരങ്ങേറിയിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതനിലൂടെയാണ് ശ്രവണ നായികയായി അരങ്ങേറിയത്. മകളുടെ അരങ്ങേറ്റത്തില്‍ അതീവ സന്തുഷ്ടനായിരുന്നു ബാബു നാരായണന്‍. ആദ്യ സിനിമയിലൂടെ തന്നെ ശ്രവണയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    English summary
    Director Babu Narayanan passed away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X