മിഠായി വേണമെന്ന് ബേസിൽ ജോസഫിനോട് ഭാര്യ എലിസബത്ത്, സംവിധായകൻ കൊടുത്ത മറുപടി... വീഡിയോ കാണാം
ഇൻസ്റ്റഗ്രാമിലാണ് ഇവരുടെ കിടിലൻ ഡബ്സ്മാഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്
കുഞ്ഞിരാമായണം , ഗോദ എന്നീ ചിത്രങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ഈ രണ്ടു ചിത്രങ്ങളും പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇത് ഒരു പുതുമുഖ സംവിധായകനും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ബേസിൽ ജോസഫ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ബേസിലിന്റേയും ഭാര്യ എലിസബത്തിന്റേയും ഡബ്സ്മാഷാണ്.

ഇൻസ്റ്റഗ്രാമിലാണ് ഇവരുടെ കിടിലൻ ഡബ്സ്മാഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ഇതു സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എനിയ്ക്ക് മിഠായി വേണം എന്നു പറഞ്ഞു തുടങ്ങുന്ന കുട്ടിയുടേയും അമ്മയുടേയും ഡബ്സ്മാഷാണ് ഇവർ ചെയ്തത്. ബോസിലിന്റെ കാര്യം പോട്ടെ. സംവിധായകൻ എന്ന നിലയിൽ കഴിവ് തെളിയിച്ച ആളാണ് അദ്ദേഹം. എന്നാൽ ഭാര്യ എലിസബത്ത് തകർത്തു എന്നു വേണം പറയാൻ.
ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ബേസിലും എലിസബത്ത് വിവാഹിതരായത്. തിരുവനന്തപുരത്ത് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. തുടർന്ന് 2017 ആഗസ്റ്റ് 17 ന് ഇവർ വിവാഹിതരാവുകയായിരുന്നു. സിനിമയിലേയ്ക്ക് വരുന്നതിനും മുൻപ് നിരവധി ഹ്രസ്വ ചിത്രങ്ങൾ ബേസിൽ സംവിധാനം ചെയ്തിട്ടുണ്ട്.. 2013 ൽ തിരയിൽ വിനീത് ശ്രീനിവാസന്റെ അസ്റ്റിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. 2015 ൽ കുഞ്ഞിരാമയണം എന്ന ചിത്രത്തിലൂടെ സ്വാതന്ത്രസംവിധായകനായി.


Click it and Unblock the Notifications











