»   » വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടകത്തിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തെ കുറിച്ച് ഭദ്രന്‍ പറഞ്ഞത്

വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടകത്തിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തെ കുറിച്ച് ഭദ്രന്‍ പറഞ്ഞത്

By: Sanviya
Subscribe to Filmibeat Malayalam

തിയേറ്ററുകളില്‍ ആവേശം പടര്‍ത്തിയ മോഹന്‍ലാല്‍ ചിത്രമാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം. മോഹന്‍ലാല്‍ ആടുതോമ എന്ന കഥാപാത്രത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഭദ്രനാണ്. തിലകന്‍, രാജന്‍ പി ദേവ്, ഇന്ദ്രന്‍സ്, ഉര്‍വശി, ചിപ്പി, കെപിഎസി ലളിത, സില്‍ക്ക് സ്മിത എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം തിയേറ്ററുകളില്‍ വിജയമായിരുന്നു.

ചിത്രത്തിലെ അഭിനേതാക്കളുടെ സഹകരണമാണ് ചിത്രത്തെ ഇത്രയും വലിയ വിജയത്തില്‍ എത്തിച്ചതെന്ന് സംവിധായകന്‍ ഭദ്രന്‍ പറയുന്നു. തിരക്കഥ തന്നെയായിരുന്നു ചിത്രത്തിന്റെ ബാക്ക് ബോണ്‍. ആ തിരക്കഥയില്‍ ആര് സംവിധാനം ചെയ്താലും ഇത്തരത്തില്‍ ഒരു മികച്ച ചിത്രമെ ഉണ്ടാകുകയുള്ളൂവെന്ന് ഭദ്രന്‍.

ആക്ഷന്‍ രംഗങ്ങള്‍

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചും ഭദ്രന്‍ പറഞ്ഞു. ചിത്രത്തിലെ പ്രധാന ആകര്‍ഷണമായി എനിക്ക് തോന്നിയിട്ടുള്ളത് ആക്ഷന്‍ രംഗങ്ങളാണെന്ന് ഭദ്രന്‍ പറയുന്നു.

ത്യാഗരാജന്‍ പറഞ്ഞത്

സിനിമയുടെ സ്ഥിരം ഫോര്‍മാറ്റില്‍ നിന്ന് മാറിയാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. ഇക്കാര്യത്തില്‍ ത്യാഗരാജനുപോലും അതൃപ്തിയുണ്ടായിരുന്നുവെന്ന് ഭദ്രന്‍ പറഞ്ഞു.

എന്റെ ആത്മാവിശ്വാസം

എന്നാല്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അത് വളരെ ചലനാത്മകമായിരിക്കണം. ഓടി ചാടി മറിഞ്ഞ് അടിച്ച് നിലം പരിശാക്കുന്ന പോലെ ഒരു വേഗത.

ലാലിനെ കഴിയൂ

തുറന്ന് പറഞ്ഞാല്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് ഭദ്രന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടികത്തെ കുറിച്ച് പറഞ്ഞത്.

English summary
Director Bhadran about Spadikam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam