സംവിധായകന്‍ ഭദ്രന്‍ പറയുന്നു, അതാണ് മോഹന്‍ലാല്‍
ഓരോ ഷോട്ടും പെര്‍ഫക്ട് ആകുമ്പോഴാണ് സിനിമ വിജയ്ക്കുന്നത്. ഒരു അഭിനയതാവ് എന്ന നിലയില്‍ തന്റെ ഷോട്ടുകള്‍ ഭംഗിയാക്കിയതുകൊണ്ടാണ് മേഹന്‍ലാല്‍ എക്കാലവും മലയാളികളുടെ സൂപ്പര്‍സ്റ്റാറായി തന്നെ നില്‍ക്കുന്നത്. മോഹന്‍ലാലിന്റെ ഈ പെര്‍ഫക്ഷനെ കുറിച്ച് ഒരിക്കല്‍ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞത് ശ്രദ്ധിക്കൂ.
'ഒളിമ്പ്യന്‍ അന്തോണി ആദം' എന്ന ചിത്രത്തില്‍ കാളയോട്ട മത്സരം നടക്കുന്ന ഒരു രംഗമുണ്ട്. അതില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ തിയേറ്ററില്‍ കൈയ്യടിയുടെയും ആര്‍പ്പുവിളിയുടെയും ബഹളമായിരിക്കും. ആ ഷോട്ടിന് പിന്നിലെ ഒരു കഥയാണ് ഭദ്രന്‍ പറയുന്നത്.

ഒരു അല്പം സാഹസം നിറഞ്ഞ രംഗമായതുകൊണ്ട് ആ രംഗം ചിത്രീകരിക്കാന്‍ ഒരു ഡ്യൂപ്പ് വരാമെന്നേറ്റിരുന്നു. പൊള്ളാച്ചിയില്‍ നിന്ന് വരാമെന്നേറ്റ അയാളെ കാത്തിരിക്കുകയായിരുന്നു സെറ്റ് മുഴുവന്‍. രാവിലെ വരാമെന്നേറ്റയാളെ ഉച്ച കഴിഞ്ഞിട്ടും കണ്ടില്ല. സൂര്യപ്രകാശം പോയാല്‍ പിന്നെ ആ ഷോട്ട് നടക്കില്ല.
ഒടുവില്‍ മോഹന്‍ലാല്‍ ഭദ്രന്റെ അടുത്ത് വന്ന്, ആ ഷോട്ട് താന്‍ തന്നെ ചെയ്യാമെന്ന് പറഞ്ഞുവത്രെ. ഒരല്പം സാഹസികതയില്ലാതെ എന്ത് രസം എന്നായിരുന്നു മോഹന്‍ലാലിന്റെ പക്ഷം. അങ്ങനെ ആ ഷോട്ട് മോഹന്‍ലാല്‍ ചെയ്തു.
കാളയോട്ടത്തിനിടെ അതിനെ പൂട്ടുന്നിടത്തുവയ്ക്കുന്ന മൂര്‍ച്ചയേറിയ ഉപകരണം കൊണ്ട് കാല്‍പാദം മുതല്‍ മുട്ട് വരെ കീറിപ്പൊളിഞ്ഞ് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ലാലിനെയാണ് ഞാന്‍ കണ്ടത്. അപ്പോഴും ചിരിച്ചുകൊണ്ട് ചോദിച്ചു, 'ഷോട്ട് ഓകെ അല്ലെ?' എന്ന്. അതാണ് മോഹന്‍ലാല്‍- ഭദ്രന്‍ പറഞ്ഞു


Click it and Unblock the Notifications