»   » സൗന്ദര്യം കൂടിപ്പോയി; സംവിധായകന്‍ ചാര്‍മിളയെ പറഞ്ഞുവിട്ടു!!

സൗന്ദര്യം കൂടിപ്പോയി; സംവിധായകന്‍ ചാര്‍മിളയെ പറഞ്ഞുവിട്ടു!!

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു ലക്ഷണമൊത്ത നായികയ്ക്ക് തീര്‍ച്ചയായും സൗന്ദര്യം അത്യാവശ്യമാണ്. എന്നാല്‍ അത് കഥാപാത്രത്തിന് യോജിയ്ക്കുന്ന സൗന്ദര്യം ആയിരിക്കണം എന്ന നിര്‍ബന്ധവുമുണ്ട്.

ബാബു ആന്റണിയോട് പ്രതികാരം ചെയ്യണം എന്ന് തോന്നിയിട്ടില്ല; പരാജയപ്പെട്ട ആ പ്രണയത്തെ കുറിച്ച് ചാര്‍മിള

അമൃത് മാത്രമല്ല സൗന്ദര്യയും അധികമായാല്‍ ആപത്താണ്. അങ്ങനെ സൗന്ദര്യം കൂട്ടിപ്പോയതുകൊണ്ട് സിനിമയില്‍ നിന്ന് പുറത്താകുന്ന വക്കിലെത്തിയ നായികയാണ് ചാര്‍മിള.

കെപിഎസി ലളിത പറഞ്ഞ നടി

കേളി എന്ന ചിത്രത്തിന് വേണ്ടി ഭരതന്‍ നായികയെ അന്വേഷിക്കുന്ന സമയം. അപ്പോഴാണ് കെപിഎസി ലളിത ചാര്‍മിളയെ കുറിച്ച് പറഞ്ഞത്. ചെന്നൈയിലെ പത്താം ക്ലാസില്‍ പഠിയ്ക്കുന്ന തനിതമിഴ് പെണ്‍കുട്ടി. ധനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച പുതുമുഖ താരം.

ചാര്‍മിള എത്തിയപ്പോള്‍

അങ്ങനെ ചാര്‍മിള ഭരതന് മുന്നിലെത്തി. അന്ന് ഭരതന്‍ കെപിഎസി ലളിതയോട് പറഞ്ഞു, എന്റെ നായികയ്ക്ക് ഇത്രയും സൗന്ദര്യത്തിന്റെ ആവശ്യമില്ല. സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ഭരതന്‍ ആദ്യം പറഞ്ഞുവിട്ട നടിയാണ് ചാര്‍മിള.

വീണ്ടും ചാര്‍മിള വന്നു

എന്നാല്‍ പിന്നീട് ഭരതന്റെ മനസ്സ് മാറി, ചാര്‍മിളയെ തന്നെ നായികയാക്കി. അങ്ങനെ കേളി എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി വീണ്ടും ചാര്‍മിള മലയാളത്തിലെത്തി.

തിരിച്ചുവരവ്

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തിയിരിയ്ക്കുകയാണ് ചാര്‍മിള. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മംഗല്യപ്പട്ട എന്ന സീരിയലില്‍ അമ്മവേഷം ചെയ്യുന്നു.

ജയറാമിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Director Bharathan rejected Charmila for this reason!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X