കുടുക്ക് ടീമിന്റെ ആശംസാ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് സംവിധായകന്‍, വൈറലായി പോസ്റ്റ്
പോരാട്ടം, അള്ള് രാമേന്ദ്രന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ബിലഹരി. കുഞ്ചാക്കോ ബോബനാണ് ബിലഹരിയുടെ രണ്ടാമത്തെ ചിത്രമായ അളള് രാമേന്ദ്രനില്‍ ടൈറ്റില്‍ റോളില്‍ എത്തിയത്. ചാന്ദ്‌നി ശ്രീധരനും അപര്‍ണ ബാലമുരളിയും നായികമാരായ ചിത്രത്തില്‍ നടന്‍ കൃഷ്ണശങ്കറും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ചാക്കോച്ചനെ കലിപ്പ് ലുക്കില്‍ പ്രേക്ഷകര്‍ കണ്ട ചിത്രം കൂടിയായിരുന്നു അളള് രാമേന്ദ്രന്‍. അതേസമയം ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് പിന്നാലെ തന്റെ മൂന്നാമത്തെ സിനിമയുമായി എത്തുകയാണ് ബിലഹരി.

കുടുക്ക് 2025 എന്ന് പേരിട്ട ചിത്രത്തില്‍ കൃഷ്ണശങ്കറാണ് നായക വേഷത്തില്‍ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്. കുടുക്കിന്റെ ആദ്യ പോസ്റ്ററിന് മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. അതേസമയം സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവര്‍ത്തകര്‍ തനിക്ക് നല്‍കിയ സര്‍പ്രൈസ് ബിലഹരി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.
വീഡിയോയ്‌ക്കൊപ്പം സംവിധായകന്‍ കുറിച്ച വാക്കുകളും ശ്രദ്ധേയമായി മാറിയിരുന്നു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ടീം സമ്മാനിച്ച ഒരു ആശംസാ വിഡീയോ ആണ് ബിലഹരി പങ്കുവെച്ചത്. സംവിധായകന്റെ വാക്കുകളിലേക്ക്; ഇത് ഞാന്‍ കൂടി പങ്കു വയ്ക്കുന്നത് അല്പം ബോര്‍ ആണെങ്കിലും, എന്റെ ഏറ്റവും പ്രിയപ്പെട്ട കുടുക്കിന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ക്ര്യൂവിന്റെ ഈ സ്‌നേഹം കണ്ടു മാത്രം എങ്ങനെ പോകാനാണ്. ഇങ്ങനൊരു വൈബ് മുമ്പൊരിക്കലും കിട്ടിയിട്ടില്ല ഗയ്സ്
വളരെ ഇമോഷണലാണ്, താങ്ക്‌സ് എലോട്ട് മൈ ക്രൂ എന്നാണ് ബിലഹരി ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. പിന്നാലെ നടന്‍ കൃഷ്ണങ്കറിന്റെതായി വന്ന ആശംസാ കുറിപ്പും ശ്രദ്ധേമായി മാറിയിരുന്നു. സംഗീതത്തില്‍, സന്തോഷം നല്‍കുന്ന ഒരു രാഗമാണ് ''ബിലഹരി.''സിനിമയിലും, ജീവിതത്തിലും ഒരുപാട് സന്തോഷം നല്‍കുന്ന ഒരു പ്രിയ സുഹൃത്തു തന്നെയാണ് ബിലഹരി എന്ന എന്റെ ''ബിലാ..ഹാപ്പി ബെര്‍ത്ത്‌ഡേ മൈ ഫ്രണ്ട്. താങ്ക്യൂ ഫോര്‍ ട്രസ്റ്റിംഗ് മീ വിത്ത് യൂവര്‍ ഡ്രീസ് എന്നാണ് കൃഷ്ണശങ്കര്‍ പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് കുറിച്ചിരിക്കുന്നത്.


Click it and Unblock the Notifications