സുപ്രിയയ്ക്ക് ബ്ലസി കൊടുത്ത ഉറപ്പ്! ആടുജീവിതത്തിനായി വരുന്നതിന് മുന്‍പ് പൃഥ്വിരാജ് പറഞ്ഞ കാര്യം?

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബന്യാമിന്റെ ആടുജീവിതമെനന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കട്ടത്താടിയും മെലിഞ്ഞ രൂപവുമായുള്ള താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരം കേരളത്തിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് താടി കളഞ്ഞ് പുതിയ ലുക്കിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ആടു ജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് കുറിപ്പുമായെത്തിയിരിക്കുകയാണ് ബ്ലസി ഇപ്പോള്‍, പ്രമുഖ മാഗസിന് വേണ്ടി എഴുതിയ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം:-

പൃഥ്വിരാജ് ഇന്നെത്തും. സെറ്റ് നിറയെ അതിന്റെ ആവേശത്തിലാണ്. കേരളത്തില്‍ നിന്ന് പുറപ്പെടും മുന്‍പ് രാജു എന്നോട് പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ത്തു... 'ചേട്ടാ, ശരീരം മെലിയാന്‍ വേണ്ടി മാസങ്ങളോളം പട്ടിണി കിടന്ന്, താടി വളര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ട്. ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ ദേഷ്യപ്പെട്ടാല്‍ പോലും ഒന്നും തോന്നരുത് ക്ഷമിച്ചേക്കണം...' ശരിയാണ്. ആറുമാസത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് രാജു ആടുജീവിതത്തിലെ നജീബ് എന്ന് കഥാപാത്രത്തിന്റെ രൂപഭാവങ്ങളില്‍ എത്തിയിരിക്കുന്നത്.

Prithviraj

ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ശാരീരികമായി മാത്രമല്ല, മാനസികമായും ചില മാറ്റങ്ങള്‍ ഉണ്ടാകും. പെരുമാറ്റം, പ്രതികരണം തുടങ്ങിയവയെ എല്ലാം ഉറപ്പായും ബാധിക്കും.... രൂപമാറ്റ ചികിത്സയുമായി ബന്ധപ്പെട്ട ഓസ്ട്രിയയ്ക്ക് പോകാന്‍ രാജു എന്നെക്കാള്‍ മുമ്പേ നാടും വീടും വിട്ടതാണ്. ഭാര്യ സുപ്രിയക്ക് ഞാന്‍ ഉറപ്പു കൊടുത്തിരുന്നു. രാജുവിന്റെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളാം എന്ന്.

നാട്ടില്‍ നിന്നുള്ള ഒരു ഡോക്ടറും ഞങ്ങളുടെ ടീമില്‍ ഉണ്ടായിരുന്നു. അതൊരു ധൈര്യമായി. സംവിധായകന്‍ എന്ന രീതിയില്‍ മാത്രമല്ലല്ലോ ഞാനും രാജുവും തമ്മിലുള്ള ബന്ധം, ഈ അനുജന്റെ ആരോഗ്യം കാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല എനിക്ക്. എന്നാണ് ബ്ലെസി പറയുന്നത്. എന്നാല്‍ ശരീരം പുറത്ത് കാട്ടിയുള്ള രംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞതും പൃഥ്വി മെല്ലെ ആരോഗ്യ സംരക്ഷണത്തിലേക്ക് കടന്നു. കൃത്യമായ വ്യായാമ മുറകളിലൂടെ ആ പഴയ രൂപത്തിലേക്ക് പൃഥ്വി ചുവടുവച്ചു. ഇതായിരുന്നു ബ്ലസിയുടെ കുറിപ്പ്. താടി കളഞ്ഞതിന് ശേഷമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം വൈറലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X