»   » ആടുജീവിതത്തിന് മുമ്പ് മോഹന്‍ലാല്‍, മമ്മൂട്ടി സൂപ്പര്‍സ്റ്റാറുകള്‍ അണിനിരക്കുന്ന ബ്ലെസി ചിത്രം

ആടുജീവിതത്തിന് മുമ്പ് മോഹന്‍ലാല്‍, മമ്മൂട്ടി സൂപ്പര്‍സ്റ്റാറുകള്‍ അണിനിരക്കുന്ന ബ്ലെസി ചിത്രം

Posted By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം ഇനിയും വൈകും. എന്നാല്‍ ആടുജീവിതത്തിന് മുമ്പ് മറ്റ് രണ്ട് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുമെന്നും സംവിധായകന്‍ ബ്ലെസി പറയുന്നു. ഒന്ന് തന്മാത്രയുടെ ഹിന്ദി റീമേക്ക്. ഇതേ കുറിച്ച് ബ്ലെസി നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ പണികള്‍ നടന്ന് വരികയാണ്. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റോയുടെ ജീവചരിത്രമാണ് സിനിമായാക്കുന്നത്. ഒരു ഡോക്യുമെന്ററി രൂപത്തിലാണ് ഒരുക്കുക. മാര്‍ ക്രിസോസ്റ്റത്തിന് 100 വയസ് തികയുന്ന അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും. 100 ഇയേര്‍സ് ഓഫ് ക്രിസോസ്റ്റം എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക.

mammootty-mohanlal

മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ബ്ലെസിയാണ് പുതിയ പ്രോജക്ടിനെ കുറിച്ച് പറഞ്ഞത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളും ചിത്രത്തില്‍ അഭിനയിക്കും. സിനിമയ്ക്ക് പുറമേ വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നും ബ്ലെസി പറഞ്ഞു.

English summary
Director Blessy about new project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam