»   » ശ്വേതക്ക് പെണ്‍കുഞ്ഞ്; പ്രസവം ക്യാമറയിലാക്കി

ശ്വേതക്ക് പെണ്‍കുഞ്ഞ്; പ്രസവം ക്യാമറയിലാക്കി

Posted By:
Subscribe to Filmibeat Malayalam

നടി ശ്വേത മേനോന്റെ കണ്‍മണി പിറന്നുവീണത് ക്യാമറയുടെ മുന്നിലേക്ക്. മുംബൈയിലെ ആശുപത്രിയില്‍ വച്ചാണ് ശ്വേത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബ്ലെസി സംവിധാനം ചെയ്യുന്ന കളിമണ്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചത്. ഇന്ത്യയില്‍ ഒരു നടി ക്യാമറയ്ക്ക് മുന്നില്‍ പ്രസവിയ്ക്കുന്നത് ഇതാദ്യമാണ്.

shwetha menon

ഗര്‍ഭത്തിലുള്ള കുട്ടിയും അമ്മയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം. ശ്വേത ഗര്‍ഭിണിയായതു മുതലുള്ള കാര്യങ്ങള്‍ ബ്ലെസി പലപ്പോഴായി ചിത്രീകരിച്ചിരുന്നു.

മുംബൈ അന്ധേരി വെസ്റ്റിലെ ഡോ. നാനാവതി നഴ്‌സിങ് ഹോമില്‍ വൈകിട്ടായിരുന്നു പ്രസവം. ഒരാഴ്ചയായി ബ്ലസിയും സംഘവും മുംബൈയില്‍ താമസിക്കുകയാണ്. രണ്ടു ദിവസം മുന്‍പുതന്നെ പ്രസവമുറിയില്‍ ക്യാമറകള്‍ വച്ചു ട്രയലും നടത്തി. പ്രസവസമയത്ത് മുറിയ്ക്കുള്ളില്‍ ഭര്‍ത്താവ് ശ്രീവത്സ മേനോനും സംവിധായകനും ക്യാമറാമാനായ ജിബു ജേക്കബും അസിസ്റ്റന്റ് ക്യാമറാമാന്മാരായ ബിനുവും ജോബിയുമാണ് പ്രസവസമയത്ത് മുറിയില്‍ ഉണ്ടായിരുന്നത്.

ഉച്ചയോടെയാണ്‌ശ്വേതയ്ക്ക് പ്രസവവേദന തുടങ്ങിയത്. 4.45നു പ്രസവമുറിയിലേക്കു മാറ്റി. പ്രസവം ഇരുപതു മിനിറ്റോളമാണു ചിത്രീകരിച്ചത്. ശസ്ത്രക്രിയയ്ക്കു തയാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കിലും സുഖപ്രസവമായിരുന്നു. ശ്വേത മകളെ ഉമ്മവയ്ക്കുന്ന രംഗത്തോടെയാണ് ബ്ലെസി കട്ട് പറഞ്ഞത്.

English summary
Former Miss India runner-up and topnotch actress of Malayalam cinema Shweta Menon gave birth to a baby girl on September 28th at 5:27 pm in Nanavati Nursing home in Mumbai.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam