twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോര്‍ദാനില്‍ നിന്നും ബ്ലെസിയുടെ ഈസ്റ്റര്‍ ആശംസ! പൃഥ്വി എവിടെയെന്ന് ആരാധകര്‍

    By Prashant V R
    |

    പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടൂജീവിതത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബെന്യാമിന്‍ ഏഴുതിയ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. പൃഥ്വിരാജിന്റെയും ബ്ലെസിയുടെയും കരിയറിലെ ഡ്രീം പ്രോജക്ട് കൂടിയാണ് സിനിമ. നേരത്തെ ചിത്രത്തിനായി 30 കിലോയോളം ശരീര ഭാരമാണ് നടന്‍ കുറിച്ചത്.

    അടുത്തിടെ പലവിധ പ്രതിസന്ധികളും ഉണ്ടായെങ്കിലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ടാണ് ഷൂട്ടിംഗ് സംഘം ജോര്‍ദ്ദാനില്‍ തുടരുന്നത്. കൊറോണ കാരണം ഇന്ത്യയിലേക്ക് മടങ്ങാന്‍ ജോര്‍ദ്ദാന്‍ അധികൃതര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് സിനിമാ സംഘത്തിന് അവിടെ തന്നെ തുടരാനായത്.

    അതേസമയം

    അതേസമയം ജോര്‍ദാനില്‍ നിന്നുളള സംവിധായകന്‍ ബ്ലെസിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. ഹാപ്പി ഈസ്റ്റര്‍ എന്ന് കുറിച്ച് ചിരിച്ചുകൊണ്ടുളള ഒരു ചിത്രമാണ് ബ്ലെസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവിധായകന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് ബ്ലെസിക്ക് തിരിച്ചും ആശംസകള്‍ അറിയിച്ചിരുന്നത്.

    അതേസമയം

    അതേസമയം ജോര്‍ദാനില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അടുത്തിടെ ബ്ലെസിയും പൃഥ്വിരാജും അറിയിച്ചിരുന്നു. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണെന്നും പൃഥ്വി പറഞ്ഞിരുന്നു. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരില്‍ നിന്ന് പോലും അകലം പാലിക്കേണ്ട സമയം.

    ആദ്യം അതിജീവിക്കാം! എന്നിട്ട് ആഘോഷം! മാസ്റ്ററിന്റെ പുതിയ പോസ്റ്ററുമായി സംവിധായകന്‍ആദ്യം അതിജീവിക്കാം! എന്നിട്ട് ആഘോഷം! മാസ്റ്ററിന്റെ പുതിയ പോസ്റ്ററുമായി സംവിധായകന്‍

    ഇതുവരെ കണ്ടിട്ടില്ലാത്ത

    ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ച് കൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കതിനെ പ്രതിരോധിക്കാന്‍ കഴിയു. പൃഥ്വി മുന്‍പ് പറഞ്ഞ വാക്കുകളാണിവ. വലിയ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നത്. കേരളത്തിലെ ഷെഡ്യൂളിന് ശേഷമാണ് സിനിമാ സംഘം ജോര്‍ദ്ദാനിലേക്ക് തിരിച്ചത്.

    ദളപതി വിജയുടെ പാട്ടിനൊപ്പം ചുവടുവെച്ച് പവന്‍! വൈറല്‍ വീഡിയോദളപതി വിജയുടെ പാട്ടിനൊപ്പം ചുവടുവെച്ച് പവന്‍! വൈറല്‍ വീഡിയോ

    നേരത്തെ ആടുജീവിതത്തിനായി

    നേരത്തെ ആടുജീവിതത്തിനായി വലിയ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വി നടത്തിയത്. ശരീരഭാരം കുറയ്ക്കാന്‍ സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള എടുത്തിരുന്നു താരം. ആടുജീവിതത്തിലെ നജീബിന്റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിട്ടാണ് പൃഥ്വി നേരത്തെ വണ്ണം കുറച്ചത്. പൃഥ്വിയുടെ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം.

    പൃഥ്വിരാജും ബ്ലെസിയും ആദ്യമായി

    പൃഥ്വിരാജും ബ്ലെസിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. അയ്യപ്പനും കോശിയും വന്‍ വിജയമായതിന് പിന്നാലെയാണ് പൃഥ്വി ആടുജീവിതത്തിലേക്ക് എത്തിയത്. ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്.

    മധുരരാജ റിലീസ് ചെയ്ത് ഒരുവര്‍ഷം! മെഗാസ്റ്റാര്‍ തകര്‍ത്താടിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രംമധുരരാജ റിലീസ് ചെയ്ത് ഒരുവര്‍ഷം! മെഗാസ്റ്റാര്‍ തകര്‍ത്താടിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം

    Read more about: prithviraj blessy coronavirus
    English summary
    Director Blessy's Easter Wishes From Jordhan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X