അതിലും വലിയ ഈശ്വരാരാധന വേറെയില്ല! മനസുതുറന്ന് സംവിധായകന്‍ ബ്ലെസി

By Prashant V R

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായനായി ഉയര്‍ന്ന ആളാണ് ബ്ലെസി. ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയെ നായകനാക്കിയുളള കാഴ്ച എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകന്റെ അരങ്ങേറ്റം. പിന്നാലെ തന്മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ്, ഭ്രമരം, പ്രണയം, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളും ബ്ലെസിയുടെതായി പുറത്തിറങ്ങി.

നിലവില്‍ പൃഥ്വിരാജിനെ നായകനാക്കിയുളള ആടുജീവിതമാണ് സംവിധായകന്റെതായി ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ജോര്‍ദ്ദാനിലാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ബ്ലെസിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

കോവിഡ് കാലത്ത്

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് എന്ന പോലെ മുതിര്‍ന്നവരെയും ആരോഗ്യത്തോടെ പരിപാലിക്കണമെന്ന് സംവിധായകന്‍ പറയുന്നു. വളരെ ചെറുപ്പത്തില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട തനിക്ക് മാതാപിതാക്കളുടെ വിടവ് ഏറെ അനുഭവപ്പെടാറുണ്ടെന്നും താന്‍ പ്രായമായവരെ കാണുന്ന സന്ദര്‍ഭങ്ങളില്‍ അവരോട് കൂടുതല്‍ സമയം ചെലവഴിക്കാനും അവരുടെ അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊളളാനും ശ്രമിക്കാറുണ്ടെന്നും ബ്ലെസി പറയുന്നു.

കോവിഡ് കാലത്തെങ്കിലും

കോവിഡ് കാലത്തെങ്കിലും മാതാപിതാക്കളെയും പ്രായമായവരെയും സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യണം. കുഞ്ഞാനാള്‍ മുതല്‍ പ്രായമുളളവരെ വളരെ അധികം ഇഷ്ടമാണ്. താന്‍ എവിടെയെങ്കിലും പോയാല്‍ അവിടെ പ്രായമുളള അമ്മച്ചിയോ അപ്പൂപ്പനോ ഒകെ ഉണ്ടെങ്കില്‍ അവരോടായിരിക്കും എറ്റവും കൂടുതല്‍ സംസാരിക്കുക. കാരണം കുഞ്ഞുനാള്‍ മുതല്‍ എനിക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടതാകാം അവരില്‍ അവരുടെ ഒരു പേരന്റിംഗ് ഒകെ ഫീല്‍ ചെയ്യുന്നത്.

പ്രായമുളളവരോട്

പ്രായമുളളവരോട് നാം സംസാരിച്ചുകഴിയുമ്പോള്‍ അവര്‍ കൂടുതലായും നമ്മെക്കുറിച്ചായിരിക്കും ചോദിക്കുകയും ചിന്തിക്കുകയും ഒകെ ചെയ്യുക. അവരെക്കുറിച്ച് അവരുടെ അപൂര്‍വ്വമായ കാര്യങ്ങളായിരിക്കും നമ്മളോട് പറയുക. ചിലര്‍ അവരുടെ കഴിഞ്ഞ കാലമുളള നല്ല സ്മരണകള്‍ മാത്രമായിരിക്കും നമ്മളോട് പറയുക.

ഇത് പലപ്പോഴായും

ഇത് പലപ്പോഴായും ഊര്‍ജ്ജം പകരുന്നത് പോലെ തോന്നിയിട്ടുണ്ട്. ചുരുക്കം ചിലര്‍ മാത്രമാണ് അവരുടെ പ്രാരാബ്ദങ്ങളെയും കഷ്ടപ്പാടുകളെയുകുറിച്ച് പറയുക. നിങ്ങള്‍ വിചാരിക്കും ഈ താടി ഒകെ നരച്ചിരിക്കുമ്പോള്‍ ഞാനും നല്ല പ്രായമുളളവനായിരിക്കും എന്ന്. എന്നാല്‍ ഒരിക്കലും എന്റെ മനസ്സില്‍ അങ്ങനെ ഒരു ചിന്ത ഇല്ല.

പ്രായമുളളവനായിരിക്കുമ്പോഴാണ്

പ്രായമുളളവനായിരിക്കുമ്പോഴാണ് നാം നടക്കുന്നത് വടി വേണ്ടി വരിക. മറ്റുളളവരുടെ തുണ വേണ്ടി വരിക. ഞാന്‍ തന്മാത്ര എന്ന സിനിമയില്‍ പറഞ്ഞിട്ടുണ്ട്. ഗര്‍ഭത്തിലേക്ക് തിരിച്ച് പോകുന്ന ഒരു അവസ്ഥ അങ്ങനെയാണ് ഈ ആറും അറുപതും ഒരുപോലെ എന്ന് പഴമക്കാര്‍ പറഞ്ഞുവന്നത്. ബ്ലേസി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X