ബ്ലസിയുടെ അടുത്ത ചിത്രം ആടുജീവിതം?

By Gokul

കൊച്ചി: വിവാദമായ കളിമണ്ണ് എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ ബ്ലസിയുടെ അടുത്തചിത്രം ആടു ജീവിതമാണെന്ന് റിപ്പോര്‍ട്ട്. വായനക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ബെന്യാമിന്റെ ജനപ്രിയ നോവലാണ് അതേപേരില്‍ ബ്ലസി സിനിമയാക്കാന്‍ ഒരുങ്ങുന്നത്. വളരെ നേരത്തെ തന്നെ നോവല്‍ സിനിമയാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മറ്റു സിനിമകളുടെ തിരക്കിനിടയില്‍ നീണ്ടുപോവുകയായിരുന്നു.

സിനിമയിലെ അഭിനേതാക്കളെക്കുറിച്ച് സൂചനകളൊന്നുമില്ല. പൃഥ്വിരാജ് നായകനാകുമെന്നായിരുന്നു നേരത്തെയുണ്ടായ റിപ്പോര്‍ട്ടുകള്‍. ഗള്‍ഫില്‍ ജോലി തേടിയെത്തി വഞ്ചിക്കപ്പെട്ട് വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ ആടുകള്‍ക്കൊപ്പം കഴിയേണ്ടിവന്ന നജീബ് എന്നയാളുടെ ദുരവസ്ഥയാണ് ആടുജീവിതം വരച്ചുകാട്ടുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ അനുഭവകഥ ബെന്യാമിന്‍ നോവലാക്കുകയായിരുന്നു.

blessy2

നോവല്‍ 2009ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായിരുന്നു. പ്രശസ്തരായ സാഹിത്യകാരന്മാര്‍ വാനോളം പുകഴ്ത്തിയ നോവല്‍ വായനക്കാരില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ നോവല്‍ സിനിമയാക്കുമ്പോള്‍ വലിയൊരു വെല്ലുവിളിയാണ് സംവിധായകന്‍ ബ്ലസിക്കുമുന്നിലുള്ളത്.

കളിമണ്ണ് എന്ന ചിത്രം ശ്വേതാ മേനോന്റെ പ്രസവ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയെങ്കിലും സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നില്ല. തിയറ്ററുകാരും രാഷ്ട്രീയ നേതാക്കളും ചിത്രത്തിനെതിരെ രംഗത്തുവന്നത് ബ്ലസിയെ പ്രതിരോധത്തിലാക്കിയിരുന്നു. ശ്വേതയുടെ പ്രസവം പൂര്‍ണായും ചിത്രീകരിച്ചെങ്കിലും വിവാദത്തെ തുടര്‍ന്ന് രംഗം ശരിയായ രീതിയില്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയുമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X