ബോബന്‍ സാമുവലിന്റെ ചിത്രത്തില്‍ ദിലീപ് നായകന്‍
സംവിധായകന്‍ ബോബന്‍ സാമുവലിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നമ്മുടെ ജനപ്രിയ നായകന്‍ ദിലീപ്. ഭീരുഭായ് അമ്പാടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണ, സി.ബി.കെ തോമസ് കൂട്ടുകെട്ട് ആണ്.
ഈ ഇരട്ട തിരക്കഥാകൃത്തുക്കളുടെ തൂലികയില്‍ നിന്ന് ഉയര്‍ന്ന നിരവധി ചിത്രത്തില്‍ ദിലീപ് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ തിരക്കഥയില്‍ ഒരുങ്ങിയ ഇരുപതോളം ചിത്രങ്ങളില്‍ ആണ് ദിലീപ് വേഷം അണിഞ്ഞത്. ഭീരുഭായ് അമ്പാടി എന്ന ചിത്രം ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല.

അടുത്ത ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാന്‍ ആണ് തീരുമാനം. മുംബൈ കേന്ദ്രമാക്കി ആയിരിക്കും ചിത്രം ഒരുക്കുക. ബോബന്‍ സാമുവലിന്റെ നാലാമത്തെ ചിത്രം ആണ് ഇത്. ചിത്രത്തിന്റെ മറ്റ് കഥാപാത്രങ്ങളെ നിശ്ചയിച്ചിട്ടില്ല.
ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങള്‍ ആണ് ബോബന്‍ സാമുവലിന്റെ മറ്റ് ചിത്രങ്ങള്‍. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം ആണ് ദിലീപിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. നിക്കി ഗല്‍റാണി നായിക വേഷത്തില്‍ എത്തുന്ന ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രത്തില്‍ ആണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











