twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അലന്‍സിയറിന്‍റെ തോക്ക് ചൂണ്ടലല്ല, മോഹന്‍ലാലിനെതിരെ പ്രതിഷേധം നടത്തിയ ആള്‍ ഇവിടെയുണ്ട്! കാണൂ!

    |

    താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റെടുത്തതിന് ശേഷമാണ് സിനിമാപ്രവര്‍ത്തകര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പലതും പരസ്യമായത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹ മനസാക്ഷി ഒന്നടങ്കം നടുക്കം രേഖപ്പെടുത്തിയിരുന്നു. നടിക്ക് നീതിയുറപ്പാക്കുന്നതിനായി സകല സഹായങ്ങളും ചെയ്യുമെന്ന് വ്യക്തമാക്കിയ സംഘടന എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് പലരും പരസ്യമായി ചോദിച്ചിരുന്നു. ഇന്നസെന്റിന്റെ പിന്‍ഗാമിയായി നേതൃനിരയിലേക്കെത്തിയതിന് പിന്നാലെയാണ് കുറ്റാരോപിതനായ നടനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയത്.

    മമ്മൂട്ടിയല്ലേ മാതൃക, മോശമാവുമോ ദുല്‍ഖറിനെ ബോളിവുഡ് ഏറ്റെടുത്തു! വിരാട് കോലിയാവാന്‍ താരപുത്രന്‍?മമ്മൂട്ടിയല്ലേ മാതൃക, മോശമാവുമോ ദുല്‍ഖറിനെ ബോളിവുഡ് ഏറ്റെടുത്തു! വിരാട് കോലിയാവാന്‍ താരപുത്രന്‍?

    ആക്രമണത്തിനിരയായ നടിയേയും കുറ്റാരോപിതനായ താരത്തെയും ഒരുപോലെ പരിഗണിക്കുന്ന താരസംഘടനയുടെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ നീക്കത്തിന് പിന്നാലെ നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെച്ചിരുന്നു. മോഹന്‍ലാല്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ലെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമാവശ്യപ്പെട്ട് ഡബ്ലുസിസി അംഗങ്ങളും രംഗത്തെത്തിയിരുന്നു. ലണ്ടനിലായിരുന്ന താരം തിരികെയത്തിയതിന് ശേഷം ചര്‍ച്ചയും നടന്നിരുന്നു.

    ബിഗ് ഹൗസിലേക്കെത്തിയ കമല്‍ഹസനെ സന്തോഷിപ്പിച്ച് താരങ്ങള്‍! കിളി പോയിട്ടും പലരും പിടിച്ചുനിന്നു,കാണൂ!ബിഗ് ഹൗസിലേക്കെത്തിയ കമല്‍ഹസനെ സന്തോഷിപ്പിച്ച് താരങ്ങള്‍! കിളി പോയിട്ടും പലരും പിടിച്ചുനിന്നു,കാണൂ!

    അതിനിടയിലാണ് സംസ്ഥാന അവാര്‍ഡ് വിതരണത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങളും അരങ്ങുതകര്‍ത്തത്. മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയുമുള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. പരിപാടി നടക്കുന്നതിനിടയില്‍ അലന്‍സിയര്‍ താരത്തിന് നേരെ തോക്ക് ചൂണ്ടി പ്രതിഷേധിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ആ പരിപാടിയില്‍ മോഹന്‍ലാലിന് നേരെ പ്രതിഷേധമുയര്‍ത്തിയത് അലന്‍സിയറായിരുന്നില്ല. മറ്റൊരു യുവസംവിധായകനായിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    കോടികള്‍ പ്രതിഫലം വാങ്ങുന്ന താരരാജാക്കന്‍മാര്‍ നല്‍കിയ പിച്ചക്കാശ്! അമ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ!കോടികള്‍ പ്രതിഫലം വാങ്ങുന്ന താരരാജാക്കന്‍മാര്‍ നല്‍കിയ പിച്ചക്കാശ്! അമ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ!

    അലന്‍സിയറിയായിരുന്നില്ല അത്

    അലന്‍സിയറിയായിരുന്നില്ല അത്

    ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ മോഹന്‍ലാലിനെ പരിപാടിയില്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍വിവാദമായിരുന്നു അരങ്ങേറിയത്. താരത്തെ ക്ഷണിക്കുമെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കിയതോടെയാണ് പരിപാടിയില്‍ മോഹന്‍ലാല്‍ എത്തുമെന്നുറപ്പായത്.കൃത്യസമയത്ത് തന്നെ താരം പരിപാടിക്കെത്തിയെന്ന് മാത്രമല്ല തനിക്കെതിരെ പ്രതിഷേധിച്ചവരുടെ വായടിപ്പിക്കുന്ന തരത്തില്‍ മാസ് ഡയലോഗുകളും പറഞ്ഞിരുന്നു. മോഹന്‍ലാല്‍ പ്രസംഗിക്കുന്നതിനിടയിലാണ് അലന്‍സിയര്‍ താഴെയെത്തി ചൂണ്ടുവിരല്‍ ഉയര്‍ത്തി വെടി വെക്കുന്നതായി കാണിച്ചത്. ഇത് താരത്തിനെതിരായുള്ള പ്രതിഷേധമായാണ് വ്യാഖ്യാനിക്കപ്പെട്ടത്.

    പ്രതിഷേധിക്കേണ്ട കാര്യമില്ല

    പ്രതിഷേധിക്കേണ്ട കാര്യമില്ല

    താന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മോഹന്‍ലാലെന്നും അദ്ദേഹത്തോട് ഇത്തരത്തിലൊരു പ്രതിഷേധം നടത്തേണ്ട കാര്യമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. പ്രതീകാത്മക പ്രതിഷേധമെന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഇത്തരത്തില്‍ ഒരു പ്രതിഷേധം അവിടെ നടന്നിരുന്നോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ഇക്കാര്യത്തെക്കുറിച്ച് താരം പോലുമറിഞ്ഞിരുന്നില്ല.

    താരസംഘടന വിശദീകരണം തേടി

    താരസംഘടന വിശദീകരണം തേടി

    അലന്‍സിയറിന്റെ ആക്ഷന്‍ വിവാദമായി മാറിയതോടെയാണ് താരസംഘടന ഇതേക്കുറിച്ച് താരത്തോട് വിശദീകരണം ചോദിച്ചത്. മോഹന്‍ലാലിന്റെ ആരാധകര്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നും. സംഭവം വന്‍വിവാദമായി മാറിയതോടെയാണ് സംഘടന വിശദീകരണം ചോദിച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ പ്രസംഗം നടത്തുന്നതിനിടയില്‍ വ്യത്യസ്തമായ ആക്ഷനുമായി എത്തിയതിന് പിന്നിലെ കാര്യത്തെക്കുറിച്ചാണ് താരസംഘടനയ്ക്ക് അറിയേണ്ടത്.

     യുവസംവിധായകന്റെ പ്രതിഷേധം

    യുവസംവിധായകന്റെ പ്രതിഷേധം

    മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട പ്രതിഷേധം അവിടെ നടന്നിരുന്നു. അലന്‍സിയറായിരുന്നില്ല അവിടെ പ്രതിഷേധിച്ചത്. മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ ടി ദീപേഷാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കരികില്‍ നിന്നിരുന്ന മോഹന്‍ലാലിനെ അദ്ദേഹം ഗൗനിച്ചിരുന്നില്ല. കണ്ടഭാവം പോലും നടിക്കാതെയാണ് അദ്ദേഹം നടന്നുനീങ്ങിയതത്രേ. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായിക്കൊണ്ടിരിക്കുകയാണ്.

    ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി

    ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി

    മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ പ്രതിഷേധം അറിയിച്ച് താരങ്ങളും സംവിധായകരുമൊക്കെ ഒപ്പുവെച്ച് ഭീമഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ താരവും ഒപ്പുവെച്ചിട്ടുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിയോജിപ്പിനെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

    പോസ്റ്റ് കാണൂ

    സംവിധായകന്റെ പോസ്റ്റ് കാണൂ.

    English summary
    Its Deepesh not Alencier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X