twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുരസ്‌കാര ചടങ്ങില്‍ നിന്നും മുകേഷിനെ മാറ്റിനിര്‍ത്തണം! തുറന്നുപറഞ്ഞ് സംവിധായകന്‍ ദീപേഷ്!!

    By Midhun
    |

    താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസി അടക്കമുളളവരായിരുന്നു പ്രതിഷേധനവുമായി ആദ്യം രംഗത്തെത്തിയിരുന്നത്.
    അമ്മയില്‍ അംഗത്വമുണ്ടായിരുന്ന നാല് നടിമാര്‍ ഇന്നലെ രാജിവെച്ചതോടെ സംഘടനയില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്.

    കൂടുതല്‍ പേര്‍ രാജിവെക്കും! ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല: രമ്യാ നമ്പീശന്‍കൂടുതല്‍ പേര്‍ രാജിവെക്കും! ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല: രമ്യാ നമ്പീശന്‍

    താരസംഘടനയുടെ നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് തങ്ങളുടെ രാജിയെന്നാണ് നടിമാര്‍ ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. നടിമാര്‍ക്കു പിന്നാലെ രാഷ്ട്രീയ സാ്ംസ്‌കാരിക മേഖലയിലുളളവരും അമ്മയുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനത്തിന് പിന്തുണ നല്‍കിയ മുകേഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ദീപേഷ്. മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്നും മാറ്റിനിര്‍ത്തണമന്നാണ് ദീപേഷ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

    ദിലീപിന്റെ തിരിച്ചുവരവ്

    ദിലീപിന്റെ തിരിച്ചുവരവ്

    അമ്മയുടെ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടതോടെയായിരുന്നു ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നത്. എന്നാല്‍ കേസില്‍ നിന്നും ജാമ്യമെടുത്ത് തിരിച്ചുവന്നതോടെ സിനിമാ രംഗത്ത് സജീവമായിരുന്നു ദിലീപ്. കേസില്‍ പുരോഗതിയൊന്നുമില്ലാത്ത ഘട്ടത്തിലാണ് നടന് താരസംഘടനയിലേക്ക് തിരിച്ചുവരാനുളള അവസരമൊരുങ്ങിയത്. അമ്മയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്ത ശേഷമായിരുന്നു ദിലീപിന് അനുകൂലമായ തീരുമാനം സംഘടന എടുത്തിരിക്കുന്നത്.

    നടിമാരുടെ രാജി

    നടിമാരുടെ രാജി

    ഡബ്യൂസിസിയ്ക്കു പുറമെ അമ്മ സംഘടനയിലും ഉണ്ടായിരുന്ന നാല് നടിമാരായിരുന്നു ഇന്നലെ താരസംഘടനയില്‍ നിന്നും രാജിവെച്ചിരുന്നത്. ഭാവന, റിമ കല്ലിങ്കല്‍,ഗീതു മോഹന്‍ദാസ്,രമ്യ നമ്പീശന്‍ തുടങ്ങിയവരായിരുന്നു ഇന്നലെ ഡബ്യൂസിസി ഫേസ്ബുക്ക് പേജിലൂടെ രാജി പ്രഖ്യാപനം നടത്തിയിരുന്നത്. ഇപ്പോള്‍ വ്യക്തിപരമായാണ് നാലുപേര്‍ സംഘടനയില്‍ നിന്നും രാജിവെച്ചതെന്നും വഴിയേ കുടുതല്‍ പേര്‍ ഈയൊരു രാജിയിലേക്ക് വരുമെന്നുമാണ് പ്രഖ്യാപനത്തിനു ശേഷം നടി രമ്യാ നമ്പീശന്‍ പ്രതികരിച്ചിരുന്നത്. രാജിവെച്ചതിന് വ്യക്തമായ കാരണങ്ങള്‍ ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റില്‍ ഇവര്‍ പറയുന്നുണ്ട്.

    താരസംഘടനയ്ക്കതിരെയുളള വിമര്‍ശനങ്ങള്‍

    താരസംഘടനയ്ക്കതിരെയുളള വിമര്‍ശനങ്ങള്‍

    ദിലീപിന് അനുകൂലമായ തീരുമാനം അമ്മ സംഘടനയില്‍ നിന്നുണ്ടായതോടെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. സിനിമാ രംഗത്തുളളത് വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനകളാണെന്നായിരുന്നു അമ്മ സംഘടനയെ മുന്‍നിര്‍ത്തി സംവിധായകന്‍ ഡോ ബിജു അഭിപ്രായപ്പെട്ടിരുന്നത്. മോഹന്‍ലാലില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എംസി ജോസഫൈന്‍ അഭിപ്രായപ്പെട്ടിരുന്നത്. താരസംഘടന നിലപാട് വ്യക്തമാക്കണമെന്നും ഇടത് എംഎല്‍എമാരായ ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും നിലപാടുകള്‍ സര്‍ക്കാര്‍ ഗൗരവകരമായി എടുക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

    മുകേഷിനെ മാറ്റിനിര്‍ത്തണമെന്ന് സംവിധായകന്‍

    മുകേഷിനെ മാറ്റിനിര്‍ത്തണമെന്ന് സംവിധായകന്‍

    അമ്മ സംഘടനയുടെ ഭാരവാഹികളിലൊരാളായ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകനായ ദീപേഷ്. ദിലീപിനെ തിരിച്ചെടുത്തതില്‍ പിന്തുണ നല്‍കിയതിനാണ് മുകേഷിനെ മാറ്റിനിര്‍ത്താന്‍ അവാര്‍ഡ് ജേതാവു കൂടിയായ ദീപേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. സാംസ്കാരിക മന്ത്രി എ.കെ ബാലന് അയച്ച കത്തിലാണ് മുകേഷിനെ പുരസ്‌കാര ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തുവാന്‍ ദീപേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

    മുകേഷിനെതിരെ ദീപേഷ്

    മുകേഷിനെതിരെ ദീപേഷ്

    തികച്ചും ജനാധിപത്യവിരുദ്ധവും സത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ സ്വാഗതത്തില്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നല്‍കുന്ന അവാര്‍ഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സര്‍ക്കാരും മുന്നോട്ടുവെച്ചിട്ടുളള സ്ത്രീപക്ഷ നിലപാടിനു വിരുദ്ധമാണ്. ഇത് പൊതുസമൂഹത്തിനു മുന്‍പില്‍ തെറ്റായ സന്ദേശം നല്‍കും. ദീപേഷ് കത്തില്‍ പറയുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ആള്‍ എന്ന നിലയില്‍ വളരെ മാനസിക പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം തലശ്ശേരിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന പരിപാടിയില്‍ അവള്‍ക്കൊപ്പം എന്നതായിരുന്നു പ്രധാന വിഷയം. മുകേഷിനെ മാറ്റിനിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,ദീപേഷ് പറഞ്ഞു.

    സിനിമാ രംഗത്തുളളത് വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്ന സംഘടനകള്‍! തുറന്നടിച്ച് ഡോ.ബിജുസിനിമാ രംഗത്തുളളത് വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്ന സംഘടനകള്‍! തുറന്നടിച്ച് ഡോ.ബിജു

    https://photos.filmibeat.com/malayalam-events/amma-general-body-meet-2018/66569.html

    English summary
    director deepesh says against mukesh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X