ആരും വിചാരിക്കുന്നത് പോലെയല്ല മമ്മൂട്ടി: ദീപു കരുണാകരന്‍
കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടി നായകനാകുന്ന ഫയര്‍മാന്‍ എന്ന ചിത്രം 19 ന് തിയേറ്ററുകളിലെത്തും. മലയാളത്തില്‍ ആദ്യമായാണ് ഒരു ഫയര്‍മാന്റെ ജീവിതം അബ്രപാളിയില്‍ എത്തിയ്ക്കുന്നത്. സാഹസികതകള്‍ നിറഞ്ഞ ഒരുപാട് രംഗങ്ങള്‍ ചിത്രത്തിലുണ്ട്. മമ്മൂട്ടിയെ പോലൊരു നടനെ അതിന് വേണ്ടി വിളിയ്ക്കുമ്പോള്‍ നേരിട്ട അഭിപ്രായങ്ങളെ കുറിച്ചും മറ്റും സംവിധായകന്‍ ദീപുകരുണാകരന്‍ തന്നെ സംസാരിച്ചു.
സനിമ തുടങ്ങുന്നതിന് മുമ്പ് പലരും പറഞ്ഞിരുന്നുവത്രെ ഇത്തരം സാഹസിക രംഗങ്ങള്‍ ചെയ്യാനൊന്നും മമ്മൂട്ടിയെ കിട്ടില്ലെന്ന്. എന്നാല്‍ ഇപ്പറഞ്ഞവര്‍ക്കൊന്നും മമ്മൂട്ടിയെ അടുത്തറിയില്ലെന്ന് മാത്രമേ ദീപുവിന് പറയാനുള്ളൂ. ആരും വിചാരിക്കുന്നത് പോലെയല്ല മമ്മൂട്ടിയെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപു പറഞ്ഞു.

സാഹസിക രംഗങ്ങളൊക്കെയുണ്ട്, മമ്മൂട്ടി അതിനൊക്കെ തയ്യാറാവുമോ എന്ന് പലരും ചോദിച്ചു. പക്ഷെ ആരും വിചാരിക്കുന്നതു പോലെയല്ല മമ്മൂക്ക. പലര്‍ക്കും അദ്ദേഹത്തെ കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. എട്ട് മണി കഴിഞ്ഞാല്‍ മമ്മൂട്ടി ഷൂട്ടിങിന് തയ്യാറാവില്ല എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷെ എനിക്കത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
സെറ്റില്‍ ഏറ്റവും അധികം സഹകരിച്ച വ്യക്തി മമ്മൂക്കയാണ്. പൂലര്‍ച്ചെ മൂന്ന് മണിവരെ ഷൂട്ടിങ് തീരുന്നതുവരെയൊക്കെ അദ്ദേഹം സെറ്റിലിരുന്ന ദിവസങ്ങളുണ്ട്. സാഹസിക രംഗങ്ങളൊക്കെ ഈ പ്രായത്തിലും മമ്മൂട്ടി ചെയ്യുന്നത് കണ്ടു അത്ഭുതപ്പെട്ടു- ദീപു കരുണാകരന്‍ പറഞ്ഞു. ഉണ്ണി മുകുന്ദനും നൈല ഉഷയുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications











