ഉപദേശവും കൊടുത്തു,ഷെയ്‌നിന്റെ ചെവിക്കും പിടിച്ചു! നടനെ പിന്തുണച്ച് പുതുമുഖ സംവിധായകന്‍

By Midhun Raj

Recommended Video

Director Devan Supports Shane Nigam on the controversy | FilmiBeat Malayalam

വെയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ താടിയും മുടിയും വടിച്ചുളള ഷെയ്ന്‍ നിഗത്തിന്റെ പ്രതിഷേധം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സംവിധായകന്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് വെളിപ്പെടുത്തിയ ശേഷമാണ് മുടി വെട്ടി സോഷ്യല്‍ മീഡിയയില്‍ നടന്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടു ദിവസങ്ങളായി ഉറങ്ങാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി സംവിധായകന്‍ ചിത്രീകരണം നടത്തുകയായിരുന്നുവെന്നും കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് ഇനി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും നടന്‍ പറഞ്ഞിരുന്നു.

അതേസമയം നടനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരായിരുന്നു നേരത്തെ രംഗത്തെത്തിയത്. വലിയ രീതിയിലുളള സൈബര്‍ ആക്രമണം ഷെയ്‌നിന് എതിരെ ഉണ്ടായിരുന്നു. അധികപേരും നടന്‍ ചെയ്തത് ശരിയായില്ല എന്ന രീതിയില്‍ അഭിപ്രായപ്പെട്ടുകൊണ്ടാണ് എത്തിയിരുന്നത്. അതേസമയം ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് പുതുമുഖ സംവിധായകന്‍ ദേവന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഉപദേശവും കൊടുത്തു, ഷെയ്‌നിന്റെ ചെവിക്കും പിടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്.

ദേവന്റെ വാക്കുകളിലേക്ക്...

ദേവന്റെ വാക്കുകളിലേക്ക്...

ഒരുപാട് പെര്‍ മെസ്സേജ് അയക്കുന്നുണ്ട്, 'ഷെയിന്‍ നിങ്ങളുടെ സുഹൃത്തല്ലേ.. പുള്ളിയെ ഉപദേശിച്ചൂടെ' എന്നൊക്കെ... ദാ.. ഉപദേശവും കൊടുത്തു ചെവിക്കും പിടിച്ചു. ബാഡ് ബോയ് എന്ന് വിളിയ്ക്കുകയും ചെയ്തു. ഷെയിനിനെ പുണ്യാളന്‍ ആയി ഡിക്ലയര്‍ ചെയ്യാന്‍ വേണ്ടി ഒന്നും അല്ല ഈ പോസ്റ്റ്. ചില കാര്യങ്ങളില്‍ ഷെയിന്‍ പ്രതികരിച്ച രീതി വേണ്ടിയിരുന്നില്ല എന്ന് നേരിട്ട് പറയുകയും ചെയ്തു.

എന്നെ സ്‌നേഹിക്കാന്‍

എന്നെ സ്‌നേഹിക്കാന്‍ വരുന്നവരെ ഞാന്‍ തിരിച്ച് സ്‌നേഹിക്കുന്നില്ലേ ചേട്ടാ. പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാന്‍ തിരിച്ച് ചീത്ത പറഞ്ഞാല്‍. ഷെയിനിന്റെ നല്ലതിന് വേണ്ടി ആണ് എന്നൊക്കെ പറഞ്ഞ് ആദ്യം ഞാന്‍ കൗണ്ടര്‍ ചെയ്യാന്‍ നോക്കിയെങ്കിലും പിന്നെ ആലോചിച്ചപ്പോള്‍ തോന്നി,നമുക്കൊക്കെ ഷെയിനിന്റെ ജീവിതത്തില്‍ അഭിപ്രായങ്ങള്‍ പറയാം,പൊങ്കാല ഇടാം,ചാനല്‍ ചര്‍ച്ചകള്‍ വരെ നടത്താം. അവന് അവന്റെ വീട്ടില്‍ ഉള്ളവരെ വരെ തെറി വിളിച്ചവരെയോ വധഭീഷണി മുഴക്കിയവരെയോ തിരിച്ച് ഒന്നും പറയാനോ പ്രതികരിക്കാനോ പാടില്ലേ?.

പ്രതികരണ രീതികള്‍

പ്രതികരണ രീതികള്‍ തെറ്റാണ് എന്ന് നമ്മുക്ക് എങ്ങനെ പറയാന്‍ സാധിക്കും? ഷെയിനും മറ്റ് ചില വ്യക്തികളും തമ്മില്‍ ഉള്ള പ്രശ്നമാണ്.ഒരാളുടെയും ഭാവി ഇവിടെ നഷ്ടപ്പെടില്ല, ഷെയിന്‍ ഈ സിനിമകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കും, ഏതെങ്കിലും ഒരു സിനിമയുടെ സംവിധായകന്‍ എങ്കിലും ഷെയിന്‍ മോശമായി അഭിനയിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ? ഷൂട്ടിംഗ് സമയത്തും, ഡബ്ബിങ് സമയത്തും ഡയറക്ടറിനോടോ, പ്രൊഡ്യൂസറോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ ഉഴപ്പുന്നവര്‍ നമ്മുടെ സിനിമ ഇന്‍ഡ്‌സ്ട്രിയില്‍ തന്നെ ഉണ്ട്.

ചെയ്യുന്ന ഓരോ സിനിമക്ക്

ചെയ്യുന്ന ഓരോ സിനിമക്ക് വേണ്ടിയും ഷെയിന്‍ എത്ര എഫേര്‍ട്ട്‌ എടുക്കും എന്ന് ഷെയിനിന്റെ സിനിമകള്‍ സംവിധാനം ചെയ്തവര്‍ തന്നെ പറയുന്നുണ്ട്. പിന്നെ ഷെയിന്‍ എന്ന നടനോടുള്ള നമ്മുടെ ഇഷ്ടം, കണ്‍സേണ്‍, ഷെയിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതകള്‍ ഒക്കെ ആണ് എങ്കില്‍ നമ്മള്‍ ഷെയിനിനെ ചീത്ത വിളിക്കും മുന്‍പ് സത്യാവസ്ഥകള്‍ കൃത്യം ആയി അറിയണ്ടേ?. അത് മുഴുവനും മാധ്യമങ്ങളില്‍ വരുന്നുണ്ട് എന്ന് നമ്മള്‍ക്ക് കരുതാന്‍ ആകുമോ?.

പലപ്പോഴും

പലപ്പോഴും ഒരേ മാധ്യമങ്ങളില്‍ തന്നെ രാവിലെ ഷെയിനിന്റെ കുറ്റം പറഞ്ഞിട്ട് ഉച്ചക്ക് സത്യാവസ്ഥ മനസിലാക്കി ഷെയിനിനെ ന്യായീകരിക്കുന്ന വാര്‍ത്തകള്‍ വരും പക്ഷെ എത്ര പേര്‍ ഇത് രണ്ടും വായിക്കുന്നുണ്ടാവാം? വ്യക്തിജീവിതത്തില്‍ ഷെയിനിനെ നമുക്ക് ഷെയിനിന്റെ വഴിക്ക് വിടാം. നല്ല സിനിമകള്‍ വന്നാല്‍ കാണാം. ഇഷ്ടപ്പെട്ടാല്‍ കൈ അടികാം. ഇഷ്ടപെട്ടിലെങ്കില്‍ കൂവാന്‍ താല്പര്യം ഉണ്ടെങ്കില്‍ കൂവാം ഇല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ രണ്ട് വിമര്‍ശന പോസ്റ്റ് ഇടാം. നമ്മടെ ഷെയിന്‍ അല്ലെ...നല്ല സിനിമകളും നല്ല കഥാപാത്രങ്ങള്‍ ആയും ഷെയിന്‍ ഇനിയും വരും. നല്ല ഒരുപാട് സിനിമകള്‍ ആയി ഷെയിന്‍ നിറഞ്ഞാടട്ടെ നമ്മുടെ മുന്നില്‍. ദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

devan-fbpost

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X