കഴിവില്ലെങ്കില്‍ മറ്റ് വല്ല പണിക്കും പോയ്ക്കൂടേ! കുട്ടിച്ചന്‍ വിവാദത്തെക്കുറിച്ച് സംവിധായകന്‍! കാണൂ!
മിമിക്രി വേദികളിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കോട്ടയം നസീര്‍. സിനിമകളും പരിപാടികളുമായി മുന്നേറുന്നതിനിടയിലാണ് കുട്ടിച്ചനെന്ന ഹ്രസ്വചിത്രവുമായി താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു കുട്ടിച്ചന് ലഭിച്ചത്. അതിനിടയിലാണ് സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണം ഉയര്‍ന്നുവന്നത്. സംവിധായന്‍ സുദേവന്റെ അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധനെന്ന ഭാഗം അതേ പോലെ തന്നെ പകര്‍ത്തിയതാണെന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ആരോപണത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ബിജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.
കുറച്ച് നാളുകളായി മലയാള സിനിമയില്‍ കണ്ടുവരുന്ന രീതികളിലൊന്നാണിത്. ചെറിയ ഇന്‍ഡിപെന്‍ഡന്റ് സിനിമകലുടെ ത്രഡ് പൂര്‍ണ്ണമായോ ഭാഗികമായോ കോപ്പി ചെയ്ത് മുഖ്യധാരാ സിനിമകളുണ്ടാക്കുകയെന്ന രീതി. ലോക ക്ലാസിക്കുകള്‍ വരെ കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചെറിയ സമാന്തര സിനിമകളുടെ ത്രെഡ് ഏറ്റെടുത്ത് മെലോഡ്രാമ കുത്തിനിറച്ച് കൈയ്യടി വാങ്ങുന്ന സംവിധായകരും ഇവിടെയുണ്ടാവുന്നുവെന്നും അദ്ദേഹം പറയുന്നു. കോട്ടയം നസീര്‍ സംവിധാനം ചെയ്ത കുട്ടിച്ചന്റെ പ്രചാരണത്തിന് സൂപ്പര്‍ താരങ്ങളും ഒപ്പമുണ്ട്. സുദേവന്റെ ശ്രദ്ധേയമായ അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേ പോലെ കോപ്പിയടിച്ച് വെച്ചിരിക്കുകയാണ് ഇവിടെ. പ്രമേയം മാത്രമല്ല ആംഗിള്‍, ട്രീറ്റ്‌മെന്റ് തുടങ്ങിയ കാര്യങ്ങളും അതേ പോലെ പകര്‍ത്തിവെച്ചിരിക്കുകയാണ്. സ്വന്തമായി സര്‍ഗാത്മകത ഇല്ലെങ്കില്‍ മറ്റ് വല്ല പണിക്കും പൊക്കൂടെ ചങ്ങാതിമാരേ, ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ, സുദേവന്‍ നിയമപരമായി നീങ്ങണമെന്നും അദ്ദേഹം പറയുന്നു.

നഗ്നമായ കോപ്പിയടിയാണിത്. എത്ര മനോഹരമായാണ് സുദേവന്‍ അത് ചിത്രീകരിച്ചത്. അത് എടുത്ത് കട്ട പൈങ്കിളിയായി ഒരു ഷോര്‍ട്ട് ഫിലിം എടുത്തു എന്നതാണ് മോഷണത്തെക്കാള്‍ മോശമായി കോട്ടയം നസീര്‍ ചെയ്്ത അതിക്രമമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അകത്തോ പുറത്തോ കണ്ടവര്‍ക്ക് ആദ്യ ഷോട്ടില്‍ തന്നെ കാര്യം തിരിയുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications











