എന്നെകാണാനൊരു ലുക്കില്ലെന്ന് കാവ്യ പറഞ്ഞു: ഡോ. ബിജു

By Lakshmi

സിനിമകളുടെ വ്യത്യസ്തകളുടെ പേരിലും പറയാനുള്ളതെന്തും മുഖം നോക്കാതെ പറയുന്നതിന്റെ പേരിലും പ്രശസ്തനാണ് സംവിധായകന്‍ ഡോക്ടര്‍ ബിജു. ഓരോ സംസ്ഥാന പുരസ്‌കാര പ്രഖ്യാപനങ്ങള്‍ കഴിയുമ്പോഴും തനിയ്ക്ക് പറയാനുള്ളത് ബിജു തുറന്നു പറയാറുണ്ട്. ഇത്തവണയുമുണ്ടായി ബിജുവിന്റേതായ അഭിപ്രായപ്രകടനങ്ങള്‍. പുരസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജു.

താന്‍ സംവിധാനം ചെയ്ത സൈറ എന്ന ചിത്രത്തില്‍ കാവ്യ മാധവന്‍ അഭിനയിക്കാതിരുന്നത് സംവിധായകനായ തനിയ്ക്ക് സൗന്ദര്യമില്ലാത്തതിനാലാണെന്നാണ് ബിജു ആരോപിച്ചിരിക്കുന്നത്. കാവ്യ തന്നെയാണ് തന്നോട് തനിയ്‌ക്കൊരു ഡയറക്ടറുടെ ലുക്കില്ലാത്തതാണ് താന്‍ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ പ്രധാനകാരണമെന്ന് പറഞ്ഞതെന്നും ബിജു പറയുന്നു.

Director Dr Biju


സൈറയിലെ ഒരു സീനില്‍ നായിക ഷര്‍ട്ട് അഴിക്കുന്നുണ്ട്. ആ രംഗം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അത് ഒഴിവാക്കാന്‍ പറ്റുമോയെന്നും കാവ്യ എന്നോട് ചോദിച്ചു. എന്നാല്‍ ആ രംഗം ഒഴിവാക്കിയാല്‍ ചിത്രത്തിന്റെ കാമ്പുതന്നെ നഷ്ടമാകുമെന്ന് ഞാന്‍ പറഞ്ഞതുകൊണ്ട് കാവ്യ സൗഹാര്‍ദ്ദപൂര്‍വ്വം തന്നെ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ പിന്നീട് കാവ്യ തന്നെ എന്നെ കണ്ടാല്‍ ഡയറക്ടറുടെ ലുക്കില്ലാത്തതായിരുന്നു ചിത്രത്തില്‍ നിന്നും പിന്മാറാന്‍ പ്രധാനകാരണമെന്ന് പറഞ്ഞിരുന്നു- ബിജു പറയുന്നു.

കാവ്യയ്ക്ക് എന്നെ ഇഷ്ടമായില്ലെങ്കിലും സൈറയുടെ കഥകേട്ട് അതിഷ്ടപ്പെട്ട നവ്യ നായര്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായി. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജു ഇക്കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്. നടന്‍ ബിജു മേനോനെതിരെയും ബിജു ആരോപണം ഉന്നയിച്ചിട്ടുണ്ട്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലേയ്ക്ക് ബിജുവിനെ കാസ്റ്റ് ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും ചര്‍ച്ചയ്ക്കായി ചെല്ലാന്‍ പറഞ്ഞെങ്കിലും ബിജുവിനെ കാണാന്‍ കഴിഞ്ഞില്ലെന്നും സംവിധായകന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X