അവനോട് നോ പറയാന്‍ എനിക്ക് കഴിയില്ലായിരുന്നു! ലൂസിഫറില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് ഫാസില്‍!!
മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ലൂസിഫറിനായി സിനിമാ പ്രേമികള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ സംവിധായകന്‍ ആവാനുളള ആഗ്രഹമാണ് പൃഥ്വിയെ ലൂസിഫറിലേക്ക് എത്തിച്ചത്. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്.
ലൂസിഫറിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ലാലേട്ടന്‍ എത്തുന്നത്. മലയാളത്തിലെ പ്രശസ്ത സംവിധായകരിലൊരാളായ ഫാസിലും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. അടുത്തിടെ ചിത്രത്തില്‍ അഭിനയിക്കാനായി തീരുമാനിച്ചതിന്റെ കാരണം ഫാസില്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

ലൂസിഫര്‍
രാജേഷ് പിളള സംവിധാനം ചെയ്യാനായിരുന്ന ലൂസിഫര്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പൃഥ്വിരാജ് എറ്റെടുത്തത്. മുരളി ഗോപി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് സംവിധായന്‍ രെുക്കുന്നത്. പൃഥ്വിരാജും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക. ലൂസിഫറിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. വ്യത്യസ്ഥാമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രം ലാലേട്ടന്റെ അഭിനയ മികവിനോടൊപ്പം പൃഥ്വിയുടെ സംവിധാനം കൊണ്ടുമായിരിക്കും ശ്രദ്ധിക്കപ്പെടുക.

ചിത്രത്തിന്റെ നിര്‍മ്മാണം
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര് തന്നെയാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം കോടികള്‍ മുടക്കിയാണ് നിര്‍മ്മിക്കുന്നത് എന്നാണ് അറിയുന്നത്. ആശീര്‍വാദ് പ്രൊഡക്ഷന്‍സ് തന്നെയായിരുന്നു മോഹന്‍ലാലിന്റെ മുന്‍പുളള നിരവധി ചിത്രങ്ങളെല്ലാം തന്നെ നിര്‍മ്മിച്ചിരുന്നത്. കുട്ടിക്കാനം,വണ്ടിപ്പെരിയാര്‍,തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ഷൂട്ടിംഗ് ആരംഭിച്ചു
അടുത്തിടെയായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ് കുട്ടിക്കാനത്ത് ആരംഭിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കുട്ടിക്കാനം ,വണ്ടിപ്പെരിയാര് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരുമാസം നീളുന്ന ചിത്രീകരണം ഉണ്ടാവും. മോഹന്‍ലാലിന്റെയും പൃഥിയുടെയും ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ലൂസിഫറിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര് കാണിക്കാറുളളത്.

വമ്പന്‍ താരനിര
വമ്പന്‍ താരനിരയാണ് പൃഥ്വിയുടെ ആദ്യ സംവിധാന സംരഭത്തില്‍ അണിനിരക്കുന്നത്. ലാലേട്ടനൊപ്പം ഇന്ദ്രജിത്ത്,ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ലാലേട്ടനൊപ്പം തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടാകും ചിത്രത്തില്‍ ഇരുവരും എത്തുക. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കൂടാതെ കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍,ജോണ്‍ വിജയ്,ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്

ലൂസിഫറില്‍ എത്തിയതിനെക്കുറിച്ച് ഫാസില്‍
മലയാളത്തില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്തിട്ടുളള സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലൂസിഫറില്‍ ഒരു പുരോഹിതന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. അടുത്തിടെ ലൂസിഫറില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് ഫാസില്‍ തുറന്നുപറഞ്ഞിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് തന്നെ സമീപിച്ചപ്പോള്‍ നോ പറയാന്‍ കഴിയുമായിരുന്നില്ലെന്നും അതുകൊണ്ടാണ് ലൂസിഫറില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നുമാണ് ഫാസില്‍ പറഞ്ഞത്. ക്യമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നതിന് അന്നും ഇന്നും തനിക്ക് മടിയുണ്ടായിരുന്നില്ലെന്നും ഫാസില്‍ പറഞ്ഞു.


Click it and Unblock the Notifications