ലാല്‍ ചിത്രത്തില്‍ ദൈവം ഇടപെട്ടപ്പോള്‍
മോഹന്‍ലാല്‍ എന്ന നടന്റെ ത്യാഗത്തെക്കുറിച്ച് ഒട്ടേറെ സംവിധായകര്‍ പറഞ്ഞിട്ടുണ്ട്. സിനിമയോടുള്ള ലാലിന്റെ അടങ്ങാത്ത അഭിനിവേശം ആദ്യ സിനിമയായ മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ നിന്നു തന്നെ മനസ്സിലാക്കിയ സംവിധായകനാണ് ഫാസില്‍. അതേക്കുറിച്ച് ഫാസില്‍ പറയുന്നതു കേള്‍ക്കണ്ടേ.
സിനിമയില്‍ നായകന്‍ ശങ്കറും വില്ലന്‍ മോഹന്‍ലാലുമായിരുന്നു. സിനിമയുടെ ഒടുവില്‍ ലാലും ശങ്കറും തമ്മിലൊരുഫൈറ്റ് ഉണ്ട്. അതു ചിത്രീകരിക്കുന്നതിനു രണ്ടുദിവസം മുന്‍പ് ലാല്‍ മോട്ടോര്‍ ബൈക്ക് ജീപ്പില്‍ കൊണ്ടുപോയി ഇടിച്ച് ലാലിന്റെ കാലൊടിഞ്ഞു. പ്ലാസ്റ്ററിട്ട് കിടപ്പിലായ ലാലിനെക്കൊണ്ട് സംഘട്ടനംചെയ്യിപ്പിക്കാന്‍ പറ്റില്ലെന്നായിരുന്നു ഫാസില്‍ കരുതിയിരുന്നത്.

മുംബൈയില്‍ നിന്ന് സംഘട്ടനത്തിന് ആളുകള്‍ എത്തിയിട്ടുമുണ്ട്. ഒടുവില്‍ ഫാസില്‍ ലാലിനോടു കാര്യങ്ങള്‍ സംസാരിച്ചു. പ്ലാസ്റ്ററിട്ട കാലുമായി സംഘട്ടനം ചെയ്യാമെന്ന് ലാല്‍ സമ്മതിച്ചു. പ്ലാസ്റ്ററിട്ട് കാലുമായി ഹോക്കി സ്റ്റിക്കുമായി ശങ്കറിനെ നേരിടുന്ന ലാലിനെയാണ് ആദ്യചിത്രത്തില്‍പ്രേക്ഷകര്‍ കണ്ടത്. ആ സിനിമയില്‍ ഏറ്റവും കയ്യടി കിട്ടിയ സീനും അതുതന്നെയായിരുന്നു.
സിനിമയോടുള്ള ലാലിന്റെ താല്‍പര്യം കണ്ട ഫാസിലും നിര്‍മാതാവുമെല്ലാം ശരിക്കും അമ്പരന്നുപോയി. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായ സന്ദര്‍ഭമായിരുന്നു അതെന്നാണ് ഫാസില്‍ പറയുന്നത്. പിന്നീല്‍ മോഹന്‍ലാല്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍. വില്ലനായി വന്നവന്‍ നായകനായി, നായകന്‍ വില്ലനും. ഫാസിലിന്റെ ധാരാളം ചിത്രത്തില്‍ ലാല്‍ നായകനായി, അതെല്ലാം സൂപ്പര്‍ഹിറ്റുകളുമായിരുന്നു.


Click it and Unblock the Notifications